ശ്രീരാമ നമസ്തുതേ സ്ഥിതപ്രജ്ഞം
സര്‍വ്വലോക മഹേശ്വരം മഹാപ്രഭു
നിര്‍മലം, നിസ്തുലം, നിത്യമുക്തം
ശ്രീരാമ രഘുപതേ തവ വന്ദനീയം
ശ്രീരാമ ദര്‍ശതേ സര്‍വ്വതോ മുഖം
സര്‍വ്വലോകൈക നാഥം വിഷ്ണുജാതം
നിജപമം നിര്വേം നിത്യശുദ്ധം
അയോദ്ധ്യപതേ തവ വന്ദനീയം.
ശ്രീരാമ വന്ദതേ വിശ്വതോമുഖം
സര്വ്വവേദാന്തവേദ്യം ജ്ഞാനഗമ്യം
നിര്‍മ്മമം നിരത്യയം നിത്യബുദ്ധം
ഭാരതപതേ തവ വന്ദനീയം
ശ്രീരാമമോങ്കാരരൂപം
സര്‍വ്വോപാധി വിനിര്‍മുക്തം ലോകവന്ദ്യം
നിരാധാരം, നിരാലംബം നിരാശ്രയം
കാകുല്‍സ്ഥ മൗലേ തവ വന്ദനീയം.
ശ്രീധരം ബോധാകാശ രൂപം
സര്ഭൂതാശയ സ്ഥിതം പുരുഷോത്തമം
നിര്ദ്വന്ദം, നിര്ദൈ്വതം നിഷ്കളങ്കം
ശ്രീരാമ രഘുപതേ തവ വന്ദനീയം.
ഗോവിന്ദം സച്ചിദാനന്ദ രൂപം
സത്താമാത്ര വ്യവസ്ഥിതം അഗ്രഗണ്യം
നിഷ്കളം നിരാകാരം നിരഞ്ജനം
അയോദ്ധ്യപതേ തവ വന്ദനീയം
വാസുദേവം ചിദാകാശരൂപം
ദേശകാലാദിവര്ജ്ജിതം അക്ഷരം
നിര്‍ഭേദം നിര്‍ല്ലേപം നിരാകുലം
ഭാരതപതേ തവ വന്ദനീയം
ജനാര്‍ദ്ദനം ജ്യോതിര്രൂപം
നാമജപ വിവര്‍ജ്ജിതം സനാതനം
നിത്യം നിരാമയം നിര്വ്വികല്പം
കാകുല്‍സ്ഥ മൗലേ തവ വന്ദനീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: