പല്ലവി
രാമ….ശ്രീരാമാ….
എത്ര ജന്മങ്ങളായ്, കാത്തിരിപ്പൂ ഞാനെന്‍
തപ്തനിശ്വാസങ്ങള്‍ ശ്രുതി മന്ത്രമായ്….
സപ്തസ്വരങ്ങളാല്‍ രാമനാമങ്ങള്‍
നിത്യം ജപിപ്പൂ നിന്, ദര്‍ശനത്തിനായ്…
അനുപല്ലവി
കേട്ടുകേട്ടങ്ങിരിക്കുമ്പോള്, നിന് ഗാനം
ദുഃഖങ്ങളലിയിക്കും, സാന്ത്വനമായ്….
സീതയെന് ദേവതയാണെന്നുമെന്നും,
ഭൂമി പോല്‍, ക്ഷമയുടെ പ്രതിരൂപം…
ചരണം
വില്ലുകുലച്ചൂ, അധര്‍മത്തിനെതിരേ
കല്ലാകും അഹല്യയെ, തൊട്ടുണര്‍ത്തീ…
ഭജിപ്പോര്ക്കു രാമാ, നീ, അമൃതം പകര്‍ന്നൂ…
പ്രത്യക്ഷമാകുവാ, നെന്തു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: