അയോധ്യ: പ്രാണപ്രതിഷ്ടയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ അയോധ്യാനഗരമെങ്ങും രാമമയമായി മാറി. കഴിഞ്ഞ ദിവസം ഇവിടെ തുറന്ന പൊതുമേഖല ബാങ്കിന്റെ ശാഖയുടെ പേര് തന്നെ ‘രാമമന്ദിര്‍ ശാഖ’ എന്നാണ്.
ഇവിടെ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനങ്ങളെല്ലാം രാമക്ഷേത്രത്തിന്റെ പടുകൂറ്റര്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിരിക്കുന്നു. മൊബൈല്‍ ഫോണുകളുടെ ട്യൂണുകള്‍ തന്നെ ‘രാം ആയേംഗെ’ എന്ന ട്രെന്‍ഡായ പുതിയ ഗാനങ്ങളോ മറ്റ് രാമഭക്തിഗാനങ്ങളോ ആണ്.
ക്ഷേത്രത്തിലേക്കുള്ള പ്രധാന പാത രാമപാതയാണ്. അതിന് തൊട്ടടുത്ത് തന്നെ രാമമന്ദിര്‍ പാതയുമുണ്ട്. മിക്ക റോഡുകള്‍ക്കും പേര് തന്നെ രാമനാമത്തിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം തുറന്നുപ്രവര്‍ത്തിച്ച മറ്റൊരു പൊതുമേഖലാ ബാങ്കിന്റെ കെട്ടിടത്തിന് മുകളില്‍ ബാങ്കിന്റെ പേരിനൊപ്പം ഉയര്‍ത്തിയിരിക്കുന്നത് രാമക്ഷേത്രത്തിന്റെ കൂറ്റന്‍ ചിത്രം.
അയോധ്യ റെയില്‍വേസ്റ്റേഷനു സമീപം തുറന്ന മറ്റൊരു പൊതുമേഖലാബാങ്കിന്റെ മുകളില്‍ കൂറ്റന്‍ ബോര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നതിങ്ങിനെ:”താങ്കള്‍ക്ക് അയോധ്യാനഗരിയിലേക്ക് സ്വാഗതം”.
മിക്ക ഫുഡ് പ്ലാസകളുടെയും ക്യാഷ് കൗണ്ടറിന് പിന്നില്‍ അയോധ്യ ക്ഷേത്രത്തിന്റെ ചിത്രമാണ് അലങ്കരിച്ചിരിക്കുന്നത്. രാമജന്മഭൂമി പാതയില്‍ പുതുതായി ആരംഭിച്ച ബിഎസ് എന്‍എല്‍ ഓഫീസിന് മുന്പില് കാണുന്ന ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇതാണ്:”ശ്രീരാമപ്രഭുവിന്റെ പരിശുദ്ധനഗരമായ അയോധ്യ”. മിക്ക ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും ലോബിയില്‍ അയോധ്യക്ഷേത്രത്തിന്റെ ചിത്രത്താല്‍ അലങ്കരിച്ചിരിക്കുന്നു.
രണ്ടുമാസം മുന്‍പ് ആരംഭിച്ച പ്രഭുരാജ് പാലസ് എന്ന ഹോട്ടലിന്റെ ലോബിയില്‍ പടുകൂറ്റര്‍ രാമക്ഷേത്രത്തിന്റെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. പല ഹോട്ടലുകളുടെയും മുകളില്‍ രാത്രിയായാല്‍ ജയ് ശ്രീറാം എന്ന് വായിക്കാവുന്ന രീതിയിലുള്ള പ്രകാശസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.
അയോധ്യയിലെ ആത്മീയതരംഗത്തെ മുതലെടുക്കാന്‍ എത്തിയ സ്വകാര്യബിസിനസുകാര് വരെ ശ്രീരാമന്റെ പ്രതീകമായ അമ്പും വില്ലും ഉയര്‍ത്തിയിരിക്കുന്നു. അവരെല്ലാം കമ്പനി ലോഗോയും പേരും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം തന്നെ ‘താങ്കളുടെ അയോധ്യാനഗരത്തിലേക്ക് സ്വാഗതം’ എന്ന ബോര്‍ഡ് വെച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: