തുരുവനന്തപുരം; മൗലിക പ്രതിഭാധനന്മാരായ നിരവധി കവികളുടെ സംഭാവനകളെ വേണ്ടത്ര പഠിക്കുന്നില്ലന്ന് സാഹിത്യകാരന് ജോര്‍ജ്ജ്ജ ഓണക്കൂര്‍. വിവിധി പരിഗണനകള്‍ വെച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രതിഭാധനന്മാരായ നിരവധി കവികളുടെ ലോകത്തേയ്ക്ക് കന്നു ചെല്ലാന്‍ പാഠപുസ്തക സമിതിയ്ക്ക് കഴിയുന്നില്ല. എന്‍ എന്‍ കക്കാട് അക്കൂട്ടത്തില്‍ പെട്ട് കവിയാണ്. ബാലഗോകുലത്തിന്റെ കീഴിലുള്ള മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ എന്‍ എന്‍ കക്കാട് പുരസ്ക്കാരം സമ്മാനിച്ച് ജോര്‍ജ്ജ്ജ ഓണക്കൂര്‍ പറഞ്ഞു.
ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍. അതിനുശേം ഒഎന്‍വി, വയലാര്‍, പി ഭാസ്ക്കരന്‍ എന്നിവരിലേയക്ക് നേരിട്ടു പോകുകയാണ്. ഇടയില്‍ നില്ക്കുന്ന കവികളുടെ ഒരു ധാരയെ മറക്കുന്നു. പി കുഞ്ഞിരാമന് നായര്‍. ഉടശ്ശേരി, അക്കിത്തം,ഒളപ്പമണ്ണ, എന്‍ എന്‍ കക്കാട്, വിഷ്ണു നാരായണന് നമ്പൂതിരി… സംസ്്ക്കാര സുരഭിലമായ കവിതകളെഴുതിയ ഇവര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഓണക്കൂര്‍ പറഞ്ഞു. കോഴിക്കോട് പന്തലായനി ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ധ്യാന്‍ചന്ദ് പുസക്കാരം ഏറ്റുവാങ്ങി.
യംഗ് സ്കോളര്‍ അവാര്‍ഡുകള്‍ കേരള സംഗീതനാടക അക്കാദമി മുന്‍ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി വിതരണം ചെയ്തു.
മലയാള കവിതകള്‍ പഠിപ്പിക്കാതെ നമ്മുടെ വിദ്യാര്‍ത്ഥികളെ വിദേശ കവിതകള്‍ തര്‍ജ്ജമചെയ്ത് പഠിപ്പിക്കുകയാണെന്ന് പുരസ്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതി ഭായി പറഞ്ഞു. നിരവധി എഴുത്തുകാരെക്കൊണ്ട് സമ്പന്നമാണ് മലയാളം. കൈയില്‍ ഇരിക്കുന്ന രത്നത്തിന്റെ വിലയറിയാതെ നാം പുറത്തുപോയി തപ്പുകയാണ്. കേരളീയര്‍ മലയാളം മറന്നുതുടങ്ങിയിരിക്കുന്നു. ഇവിടെ വയോജനങ്ങള്‍ മാത്രം അവശേഷിക്കുന്ന അവസ്ഥയാണ് വരുന്നത്. യുവത്വം വിദേശങ്ങളിലേക്ക് കുടിയേറുന്നു. ഇവിടെ നിന്നാല്‍ ഞങ്ങളെന്തുചെയ്യും എന്ന അവരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് കേരളത്തിന് കഴിയുന്നില്ലെന്നും ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും ഗൗരി പാര്‍വതിഭായി കൂട്ടിച്ചേര്‍ത്തു.
ഡോ.ജി.സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്.പ്രസന്നകുമാര്‍ കക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. മയില്‍പ്പീലി മാനേജിംഗ് എഡിറ്റര്‍ കെ.പി.ബാബുരാജ് പ്രശസ്തിപത്രം വായിച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. കക്കാടിന്റെ കവിത ജി എസ് അരുണ്‍ പാടി. വി ഹരികുമാര്‍, സന്ദീപ് തമ്പാനൂര്‍, കെ സുനില്‍, ധ്യാന്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: