പ്രവേശനപരീക്ഷ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 10 മുതല്‍ ഒരു മണിവരെ
അഡ്മിഷന്‍ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍
വിശദവിവരങ്ങള്‍ www.ftii.ac.in ല്‍
ഫെബ്രുവരി 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ്യത ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം
റ്റിയൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) ഇനിപറയുന്ന ഏകവര്‍ഷ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സ്‌പെഷ്യലൈസേഷനുകള്‍ ചുവടെ-
1. ടെലിവിഷന്‍ ഡയറക്ഷന്‍, 2 ഇലക്‌ട്രോണിക് സിനിമോട്ടോഗ്രഫി, 3. വീഡിയോ എഡിറ്റിങ്, 4, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് ടെലിവിഷന്‍ എന്‍ജിനീയറിങ്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അനുമതിയോടെയാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ ചെന്നൈ, മുംബൈ, ന്യൂദല്‍ഹി, പൂനെ, ജമ്മു, ഐസ്‌വാള്‍, കൊല്‍ക്കത്ത നഗരങ്ങളില്‍വച്ച് നടത്തും.
ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്‌സ് ബിരുദമുള്ളവര്‍ക്കും അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2024 മാര്‍ച്ച് 10 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ftii.ac.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 2000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 600 രൂപ മതി. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.
എന്‍ട്രന്‍സ് പരീക്ഷയുടെ വിശദാംശങ്ങളും പ്രവേശന നടപടികളും വെബ്‌സൈറ്റിലുണ്ട്. സീറ്റുകളില്‍ എസ്‌സി/എസ്ടി/ഒബിസി-നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യൂഎസ്/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണം ലഭിക്കും.
സിഎ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ് പരീക്ഷകള്‍ക്ക് പരിശീലനം നേടാം
ഫൗണ്ടേഷന്‍ ക്ലാസുകള്‍ 22 നും ഇന്റര്‍മീഡിയറ്റ് ക്ലാസുകള്‍ 29 നും തുടങ്ങും
വിവരങ്ങള്‍ www.thiruvananthapuramicai.org ല്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) തിരുവനന്തപുരം ബ്രാഞ്ച് നടത്തുന്ന സിഎ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ് പരിശീലന ക്ലാസുകൡ ചേരാം.
ഐസിഎഐ 2024 ജൂണില്‍ നടത്തുന്ന സിഎ ഫൗണ്ടേഷന്‍ പരീക്ഷക്കുള്ള പരിശീലനം ജനുവരി 22 ന് ആരംഭിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ക്ലാസുകള്‍. മൂന്നുമാസത്തിലേറെ ദൈര്‍ഘ്യമുള്ള പരിശീലനത്തിന് 17000 രൂപയാണ് ഫീസ്.
നവംബറില്‍ നടത്തുന്ന സിഎ ഇന്റര്‍മീഡിയറ്റ് പരീക്ഷക്കുള്ള പരിശീലനം ജനുവരി 29 ന് തുടങ്ങും. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 മണിവരെയാണ് ക്ലാസുകള്‍. 8 മാസത്തെ പരിശീലനത്തിന് 32000 രൂപയാണ് ഫീസ്.
പഠന പരിശീലനങ്ങള്‍ക്കായി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലൈബ്രറി സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. മികച്ച ഫാക്കല്‍റ്റികളാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിനടുത്തുള്ള (പൗണ്ട് റോഡ്) ഐസിഎഐ ബ്രാഞ്ചുമായോ www.thiruvananthapuramicai.org- എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം. ഫോണ്‍: 0471-2323789, 8281848909, ഇ-മെയില്‍: trivandrum@icai.org.
മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ 2023-24 വര്‍ഷത്തെ വിദ്യാസമുന്നതി-മത്‌സരപരീക്ഷാ പരിശീലനത്തിനായി ധനസഹായം നല്‍കുന്നു. ഇനിപറയുന്ന മത്‌സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിനാണ് ധനസഹായം.
മെഡിക്കല്‍/എന്‍ജിനീയറിങ്- ബിരുദം- 10,000 രൂപ, ബിരുദാനന്തര ബിരുദം- 10,000 രൂപ; ബാങ്ക്/പിഎസ്‌സി/യുപിഎസ്‌സി/മറ്റിതര പരീക്ഷകള്‍ക്ക് 6000 രൂപ; സിവില്‍ സര്‍വീസസസ്- പ്രിലിമിനറി 15000 രൂപ, പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് മെയിന്‍ പരീക്ഷക്ക് 25000 രൂപ, മെയിന്‍ പരീക്ഷ പാസായി ഇന്റര്‍വ്യുവിന് 30,000 രൂപ.
വിശദവിവരങ്ങള്‍ www.kswcfc.org ല്‍. അപേക്ഷകള്‍ ഓണ്‍ലൈനായി ഫെബ്രുവരി 6 വരെ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക