ഗുരുവായൂര്‍: മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തെ വര്‍ഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കാനുള്ള അവസരമായി കണ്ടവരാണ് മാധ്യമവും അവരുടെ ടിവി ചാനലായ മീഡിയാവണ്ണും. മമ്മൂട്ടിയെ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കുന്ന വീഡിയോ വെച്ച് മാധ്യമവും മീഡിയാവണ്ണും വന്‍തോതില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതില്‍ വിജയിച്ചു. മോഹന്‍ലാലിനെ സുരക്ഷാ പരിശോധന നടത്താതെ കടത്തിവിട്ടപ്പോള്‍ മമ്മൂട്ടിയെ കര്‍ശനമായ സുരക്ഷാപരിശേധന നടത്തയതിന് ശേഷം മാത്രമാണ് അന്ന് കടത്തിവിട്ടത് എന്നായിരുന്നു മാധ്യമത്തിന്റെ വാദം.
മമ്മൂട്ടിയെ പരിശോധിച്ച അതേ ഉദ്യോഗസ്ഥന് ഹാന്‍ഡ് ഡിറ്റക്ടര്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ മോഹന്‍ലാലിനെ പരിശോധിക്കുന്നില്ല എന്നുംസമൂഹമാധ്യമങ്ങളില് പ്രചരിച്ച ഒരു വീഡിയോ കാണിച്ച് മാധ്യമം പറയുന്നു.
എന്നാല്‍ എന്തായിരുന്നു ഇതിന് പിന്നിലെ വാസ്തവം ഈ കള്ളപ്രചാരണത്തിന്റെ പിന്നിലെ സത്യാവസ്ഥ അറിയാന്‍ ആ വീഡിയോ ഫാക്ട് ചെക്ക് ചെയ്ത മനോരമ പത്രത്തിന്റെ ഫാക്ട് ചെക് ടീം കണ്ടെത്തിയത് ഇത് മാധ്യമം പത്രം നടത്തിയ വലിയ നുണപ്രചാരണം മാതമാണെന്നാണ്.
വാസ്തവത്തില്‍ അന്ന് മുസ്ലിമായതുകൊണ്ട് മമ്മൂട്ടിയെ മാത്രം പരിശോധിക്കുകയോ നായരായതുകൊണ്ട് മോഹന്‍ലാലിനെ വെറുതെ വിട്ടെന്നും ഉള്ള വാദം കള്ളപ്രചാരണം മാത്രമാണെന്നും ഫാക്ട് ചെക്ക് ടീം പറയുന്നു. ഇരുകൂട്ടരെയും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി പ്രധാനമായി സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍ സുരക്ഷാ കവാടം പിന്നീട്ടാണ് അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിച്ചതെന്ന് അന്ന് മമ്മൂട്ടിയെ പരിശോധിക്കുന്ന വീഡിയോ പകര്‍ത്തിയ വീഡിയോഗ്രാഫര്‍ പറയുന്നു.
സുരക്ഷാകവാടത്തിലെ പരിശോധനകഴിഞ്ഞെത്തിയ മമ്മൂട്ടി സ്വയം ദേഹപരിശോധനയ്ക്ക് നിന്നുകൊടുക്കുകയായിരുന്നുവെന്നും ഈ ഫൊട്ടോഗ്രാഫര്‍ പറയുന്നു. മമ്മൂട്ടിക്ക് മുന്നിലായി പോയ നടന് ജയറാമും ദേഹപരിശോധന കഴിഞ്ഞാണ് ഉള്ളിലേക്ക് പോയതെന്ന് ഫൊട്ടോഗ്രാഫര്‍ വിശദീകരിക്കുന്നു. പ്രധാനപരിശോധന നടക്കുന്ന സുരക്ഷാഗേറ്റിലൂടെതന്നെയാണ് മോഹന്‍ലാലും ഉള്ളിലേക്ക് കടന്നത്.
വിവാദമായി പ്രചരിച്ച വീഡിയോയില്‍ കാണുന്നതുപോലെ സുരക്ഷാഗേറ്റ്, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ മാത്രമല്ല, ക്ഷേത്രത്തിലേക്ക് കടക്കുംമുന്‍പ് സുരക്ഷാപരിശോധനകള്‍ വേറെയും ഉണ്ടായിരുന്നു.
ലഫ്. കേണല്‍ പദവിയുള്ളതുകൊണ്ട് മോഹന്‍ലാലിനെ പരിശോധനയില്‍ നിന്നും ഒഴിവാക്കി എന്ന പ്രചാരണവും സമൂഹമാധ്യമത്തില്‍ ശക്തമായിരുന്നു. ഇതും നുണയാണ്. മോഹന്‍ലാലും പരിശോധനകഴിഞ്ഞ് തന്നെയാണ് ഉള്ളിലേക്ക് കടന്നതെന്ന് ഗുരുവായൂര്‍ പൊലീസ് എസ് എച്ച് ഒ പറയുന്നു. അനാവശ്യമായ വിദ്വേഷ വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് മാധ്യമം ദിനപത്രം ഓണ്‍ലൈനില്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചത്.
ഫാക്ട് ചെക്ക് ചെയ്തവര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ്
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങിന് എത്തിയവര്‍ക്കുള്ള സുരക്ഷാ പരിശോധന മോഹന്‍ലാലിന് ബാധകമല്ലെന്നും മമ്മൂട്ടിയെ മാത്രമാണ് സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയതെന്നുമുള്ള അവകാശവാദവുമായി വര്‍ഗീയ പരാമര്‍ശങ്ങളോടെ മാധ്യമം, മീഡിയവണ്‍ എന്നിവര്‍ പ്രചരിപ്പിക്കുന്ന പോസ്റ്റ് അടിസ്ഥാരഹിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: