ചെമ്പൻ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ ,ഗുണനിധി ,കാളി വെങ്കട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അലങിന്റെ കാളിയമ്മ എന്ന് തുടങ്ങുന്ന ആദ്യ ഗാനം റിലീസായി. മോഹൻ രാജന്റെ വരികൾക്ക് അജേഷ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സത്യപ്രകാശാണ്. ഉറുമീൻ, പയനികൾ ഗവണിക്കാവും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എസ്‌പി ശക്തിവേലാണ് അലങ്ക് സംവിധാനം ചെയ്യുന്നത്.
തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളി രാഷ്‌ട്രീയ ഗ്രൂപ്പുകളും തമിഴ് ആദിവാസി യുവാക്കളും തമ്മിലുള്ള സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്.
ഡിജി ഫിലിം കമ്പനിയുടെയും മാഗ്നാസ് പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ യഥാക്രമം ഡി ശബരീഷും എസ് എ സംഘമിത്രയും ആണ് ചിത്രത്തിന്റെ നിർമ്മാണം.കൊട്രവൈ, റെജിൻ റോസ്, ഷൺമുഖം മുത്തുസാമി, മാസ്റ്റർ അജയ്, ഇധയകുമാർ എന്നിവർ അലങ്കുവിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ ഛായാഗ്രാഹകൻ എസ് പാണ്ടികുമാർ, എഡിറ്റർ സാൻ ലോകേഷ്, സംഗീതസംവിധായകൻ അജേഷ് എന്നിവരും ഉൾപ്പെടുന്നു. അലങ്കുവിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.പി ആർ ഓ പ്രതീഷ് ശേഖർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: