ആലപ്പുഴ: നാടിനെ നടുക്കിയ കൊലപാതകമായിരുന്നു അഡ്വ.രണ്‍ജീത് ശ്രീനിവാസന്റേത്. രാഷ്ട്രവിരുദ്ധ ശക്തികള്‍ നടത്തിയഭീകരാക്രമണമായിരുന്നു ഇത്. കേസില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ജി ശ്രീദേവി വിധി പറഞ്ഞു. 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത് കേസില്‍ 15 എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതികള്‍.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നാട്ടില്‍ വളരെയേറെ നടന്നിട്ടുണ്ടെങ്കിലും കൊലചെയ്യപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി അതിലുള്ളവരെ കൃത്യമായ ആസുത്രണത്തോട് അതി ക്രൂരമായി കൊലപ്പെടുത്തുന്ന നടപടികള്‍ അപുര്‍വ്വമായതിനാല്‍ പോലിസിന്റെ അന്വേഷണ ഫലങ്ങള്‍ ഞെട്ടലോടെയാണ് കേരള സമൂഹം ശ്രദ്ധിച്ചത്. അതിനാല്‍ ഈ കേസ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു.
കേസിന്റെ പ്രത്യേക സാഹചര്യം പ്രമാണിച്ചാണ് അടിയന്തരമായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ആയിരക്കണക്കിന് പേജുകളായുള്ള സിഡി ഫയലും നൂറുകണക്കിന് രേഖകളും തൊണ്ടി സാധനങ്ങളും ഇലക്ട്രോണിക് തെളിവുകളും വിവിധ ഫോറന്‍സിക് ലാുകളില്‍ നിന്നുമുള്ള നൂറുകണക്കിന് പേജുകളിലായുള്ള റിപ്പോര്‍ട്ടുകളുമുള്ള കേസിന്റെ വിചാരണ വര്‍ഷങ്ങള്‍ നീണ്ടു നില്
ക്കുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അടിയന്തര പ്രാധാന്യത്തോടെ കേസ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രോസിക്യൂഷന് മുന്നിട്ടിറങ്ങിയപ്പോള്‍ തടസങ്ങള്‍ ഒന്നൊന്നായി മാറി നിന്നു.
കേസിന്റെ നാള്‍വഴികളിലൂടെ
19.12.2021: രണ്‍ജീത് ശ്രീനിവാസന് കൊല്ലപ്പെട്ടുന്നു
22.12.2021: കേസ് അന്വേഷണത്തിനായി ആലപ്പുഴ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു
18.03.2022: കേസിലെ 15 പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുന്നു
23.04.2022: അഡ്വ. പ്രതാപ് ജി പടിക്കലിനെ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുന്നു
26.04.2022: കേസ് ആലപ്പുഴ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നു
10.10.2022: വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തെ തുടര്‍ന്ന് ഹൈക്കോടതി കേസ് വിചാരണ മാവേലിക്കര സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നു
16.12.2022: പ്രതികളുടെ പേരിലുള്ള കുറ്റപത്രം വായിക്കുന്നു
16.01.2023: കേസ് വിചാരണ ഫെബ്രുവരി 16 മുതല്‍ തുടങ്ങാന്‍ മാവേലിക്കര സെഷന്‍സ് ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിടുന്നു.
16.02.2023 : പ്രതികള്‍ക്ക് അഭിഭാഷകരെ നിയോഗിക്കാന്‍ സമയം ആവശ്യപ്പെടുന്നു.
സാക്ഷി വിസ്താരം മാര്‍ച്ച് 1 ന് തുടങ്ങാന്‍ കോടതി തീരുമാനിക്കുന്നു. എന്നാല്‍ പ്രതികള്‍ വിചാരണ സ്റ്റേ ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കുന്നു
01.03.2023 : വിചാരണ നടപടികള്‍ 15 ദിവസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുന്നു. തുടര്‍ന്ന് വിചാരണ മാര്‍ച്ച് 15ന് തുടങ്ങാന്‍ തീരുമാനിക്കുന്നു. എന്നാല്‍ വിചാരണ നിര്‍ത്തിവെക്കാന്‍ പിന്നീട് ഹൈക്കോടതി ഉത്തരവിടുന്നു
12.04.2023 : ഏപ്രില്‍ 17 മുതല്‍ സാക്ഷി വിസ്താരം ആരംഭിക്കുവാന്‍ കോടതി ഉത്തരവിടുന്നു
17. 04. 2023: ശക്തമായ പോലിസ് സുരക്ഷയില്‍ സാക്ഷി വിസ്താരം ആരംഭിക്കുന്നു.
05.05.2023 : ഹൈക്കോടതി വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് സ്റ്റേ ചെയ്യുന്നു
24.06.2023 : വീണ്ടും കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ജൂലൈ 12 മുതല്‍ സാക്ഷി വിസ്താരം പുനരാരംഭിക്കുവാന്‍ കോടതി ഉത്തരവിടുന്നു
28.10.2023 : 49 ദിവസം നീണ്ടു നിന്ന 156 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുന്നു 13.11.2023 : പ്രതികളെ കോടതി ചോദ്യം ചെയ്ത് ആറായിരത്തോളം പേജുകളിലായി വിവരങ്ങള്‍ രേഖപ്പെടുത്തുന്നു
15.12.2023: കേസില്‍ അന്തിമവാദം പൂര്‍ത്തിയാകുന്നു.
20.01.2024: കേസില്‍ വിധി പറയുന്നു.
ഇവര്‍ പ്രതികള്‍
1 അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍, ഷംസുദ്ദീന് മകന് നൈസാം, 2 മണ്ണഞ്ചേരി അമ്പലക്കടവ് കിഴക്കേ ജുമാ മസ്ജിദിന് തെക്കുവശം, വടക്കേച്ചിറപ്പുറം വീട്ടില്‍, അബ്ദുല്‍ ഖാദര്‍ മകന്, അജ്മല്‍, 3 ആലപ്പുഴ വെസ്റ്റ് വില്ലേജില്‍ മുണ്ട് വാടയ്ക്കല്‍ വീട്ടില്‍ അബ്ദുല്‍ ഹമീദ് മകന് അനൂപ്, 4 ആര്യാട് തെക്ക് വില്ലേജില്‍, അവലൂക്കുന്ന് ഇരക്കാട്ട് ഹൗസില്‍ ജമാലുക്കുട്ടി മകന് മുഹമ്മദ് അസ്ലം, 5 മണ്ണഞ്ചേരി ഞാറവേലില്‍ വീട്ടില്‍ അബൂക്കര്‍ മകന് അബ്ദുല്‍ കലാം(സലാം പൊന്നാട്), 6 മണ്ണഞ്ചേരി അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കരീം മകന് അബ്ദുല്‍ കലാം, 7 ആലപ്പുഴ വെസ്റ്റ് വില്ലേജില്‍, തൈവേലിക്കകം വീട്ടില്‍ സലീം മകന് സറഫുദ്ദീന്‍, 8 മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍സൂര്‍ മകന് മന്‍ഷാദ്, 9 ആലപ്പുഴ വെസ്റ്റ് വില്ലേജില്‍ കടവത്ത്ശ്ശേരി ചിറയില്‍ വീട്ടില്‍ രാജ മകന് ജസീബ് രാജ, 10 മുല്ലയ്ക്കല് വില്ലേജില്‍, 11 കല്ലുപാലം വട്ടക്കാട്ടുശ്ശേരി വീട്ടില്‍ സെയ്തു മുഹമ്മദ് മകന് നവാസ്, 12 കോമളപുരം
തയ്യില്‍ വീട്ടില്‍ സലിം മകന് സമീര്‍, 13 നോര്‍ത്ത് ആര്യാട് കണക്കൂര്‍ അമ്പലത്തിന് തെക്കുവശം കണ്ണറുകാട് വീട്ടില്‍ മുഹമ്മദ് അബു മകന് നസീര്‍. 14 മണ്ണഞ്ചേരി ചാവടിയില്‍ വീട്ടില്‍ അബൂബ6ക്കര് മകന് സക്കീര്‍ ഹുസൈന്, മണ്ണഞ്ചേരി തെക്കേ വെളിയില്‍, അബൂബക്കര്‍ മകന് ഷാജി(പൂവത്തില്‍ ഷാജി), 15 മുല്ലയ്ക്കല് വില്ലേജില്‍, നുറുദ്ദീന് പുരയിടത്തില്‍, അഷറഫ് മകന് ഷെര്‍നാസ് അഷറഫ് എന്നിവരാണ് ജയിലില്‍ കഴിഞ്ഞ് വിചാരണ നേരിട്ട പ്രതികള്‍.
മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ചയാണ്.
156 സാക്ഷികളാണ് കേസിലുളളത്. ജില്ലയിലാകമാനം കനത്ത പൊലീസ് ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നു. വിധിപ്രസ്താവം നടത്തുന്ന മാവേലിക്കര കോടതിയിലും പരിസരത്തും നൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വിധി പ്രസ്താവത്തിനായി പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നതു മുതല്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുംവരെ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.
ഒന്നാം പ്രതി നൈസാം, രണ്ടാം പ്രതി അജ്മല്‍, മൂന്നാം പ്രതി അനൂപ്, നാലാം പ്രതി മുഹമ്മദ് അസ്ലം, അഞ്ചാം പ്രതി സലാം പൊന്നാട്, ആറാം പ്രതി അടിവാരം അബ്ദുല്‍ കലാം, ഏഴാം പ്രതി സഫറുദ്ദീന്‍, എട്ടാം പ്രതി മന്‍ഷാദ്, ഒമ്പതാം പ്രതി ജസീബ് രാജ, പത്താം പ്രതി നവാസ്, പതിനൊന്നാം പ്രതി ഷമീര്‍, 12ാം പ്രതി നസീര്‍, സക്കീര്‍ ഹുസൈന്, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ് എന്നിവരാണ് പ്രതികള്‍. ശിക്ഷയില്‍മേല്‍ പ്രോസിക്യൂഷന് വാദം പുരോഗമിക്കുകയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് വാദം.
15 പ്രതികള്‍ക്കും കൊലപാതക കുറ്റം ബാധകമാണ്. ഇവര്‍ സംശയാസ്പദമായി കുറ്റവാളികള്‍ ആണെന്ന് തെളിയിക്കപ്പെട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ നേരിട്ടു കൊലപാതകത്തില്‍ പങ്കെടുത്തു. എട്ടു മുതല്‍ 12 വരെയുള്ളവര്‍ വീടിന്റെ മുന്പില് നിന്നും സഹായിച്ചു. 13, 14, 15 പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷന് അഭിഭാഷകന് പ്രതാപ് ജി പടിക്കല്‍ പറഞ്ഞു.
ഒന്നു മുതല്‍ 15 വരെയുള്ള കുറ്റവാളികള്‍ക്കും കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തില്‍ 56 ഓളം മുറിവുകള്‍ ഉണ്ടായി. ശവസംസ്കാരം ചടങ്ങ് പോലും നടത്താന്‍ പറ്റാത്ത രീതിയില്‍ ശരീരം വികൃതമായി. ജീവപര്യന്തം ലഭിക്കേണ്ട കേസ് ആണിത്.
കൊല്ലപ്പെടേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയത് പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് നിര്‍ണായക തെളിവായി. പ്രതിയുടെ ഭാര്യയുടെ വീട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത് എന്നും പ്രതാപ് ജി പടിക്കല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: