അയോധ്യ: അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ വയനാട്ടില്‍ വെച്ച് ബിഗ്സ്ക്രീനില്‍ കാണുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഇന്ത്യയിലെ ജനങ്ങളുടെ സ്വഭാവവും സ്നേഹവും പൂജയുമെല്ലാം മതപരമാണെന്നും എല്ലാവരും നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ മുഴുവന്‍ പ്രാര്‍ഥനയോടെയും ജനങ്ങള്‍ ആരാധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഞാനും തുഷാര്‍ വെള്ളാപ്പള്ളിയും വയനാട്ടിലേക്ക് പോവുകയാണ്. ഞായറാഴ്ച വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കും. 22ന് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് പതിനായിരങ്ങള്‍ അയോധ്യയില്‍ സാക്ഷിയാകുമ്പോള്‍ ഞാനും തുഷാര്‍ വെള്ളാപ്പള്ളിയും വയനാട്ടില്‍ വെച്ച് ബിഗ് സ്ക്രീനില്‍ ചടങ്ങ് കാണും’, പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
രൺജിത്ത് വധക്കേസിലെ കോടതി വിധിയേയും പ്രകാശ് ജാവദേക്കർ സ്വാഗതം ചെയ്തു. കോടതിയിൽ നിന്നും നീതി കിട്ടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രതികൾക്ക് വധശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: