അയോദ്ധ്യ: അയോദ്ധ്യലെ പ്രസാദം എന്ന പേരില്‍ പ്രസാദ വില്‍പ്പന നടത്തിയ ആമസോണിനെതിരെ നടപടി. ശ്രീറാം മന്ദിര്‍ അയോദ്ധ്യ പ്രസാദ് എന്ന പേരിലാണ് ആമസോണ്‍ ലഡ്ഡുവും മറ്റ് മധുര പലഹാരങ്ങളും വിറ്റിരുന്നത്. നിരവധി പേര്‍ ഇത് വാങ്ങുകയും ചെയ്്തിരുന്നു.
ക്ഷേത്രം അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതോടെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടി (സിസിപിഎ) ആമസോണിന് നോട്ടീസ് അയയ്‌ക്കുകയായിരുന്നു. അയോദ്ധ്യ ക്ഷേത്രം ഇത്തരത്തില്‍ മധുര പലഹാരങ്ങളൊന്നും വില്‍ക്കുന്നില്ലെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രസാദം എന്ന പേരില്‍ ഇത്തര്ത്തില്‍ സാധനങ്ങള്‍ വില്‍ക്കരുതെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു.
നോട്ടീസ് ലഭിച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചു. ചില വില്‍പ്പനക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റത് സംബന്ധിച്ചാണ് സിസിപിഎയില്‍ നിന്ന് നോട്ടീസ് ലഭിച്ചത്. ഇതുസംബന്ധിച്ചാണ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആമസോണ്‍ വക്താവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: