തൃശൂര്‍: സുരേഷ് ഗോപിപ്പേടിയില്‍ സ്വയം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി ഇടതു -കോണ്‍ഗ്രസ് ‘സ്ഥാനാര്‍ത്ഥികള്‍’. കോണ്‍ഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ ടി.എന്‍ പ്രതാപനു വേണ്ടിയും മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.എസ്.സുനില്‍കുമാറിന് വേണ്ടിയും ചുമരെഴുത്തുകളും പോസ്റ്റര്‍ പ്രചരണവും തുടങ്ങിയതാണ് കൗതുകവും
വിവാദവുമാകുന്നത്.
എന്‍ഡിഎ ‘സ്ഥാനാര്‍ത്ഥി’ സുരേഷ് ഗോപിയാകുമെന്നും ജനപിന്തുണയില്‍ സുരേഷ് ഗോപി ബഹുദൂരം മുന്നിലാണെന്നുമുള്ള പേടിയാണ് സ്വയം ‘സ്ഥാനാര്‍ത്ഥി’ പ്രഖ്യാപനവും പ്രചര
ണവുമായി രംഗത്തെത്താന്‍ ഇവരെപ്രേരിപ്പിക്കുന്നത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് മതില് എഴുതരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞെങ്കിലും ടി.എന്‍. പ്രതാപന് വേണ്ടി വെങ്കിടങ്ങ്, മുല്ലശ്ശേരി, ചൂണ്ടല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് പാര്‍ട്ടിയിലും യുഡിഎഫിലും തര്‍ക്കത്തിന് ഇടയാക്കിയിട്ടുമുണ്ട്.
തൃശൂരില്‍ മത്സരിക്കാന്‍ വി.ടി.ബല്‍റാം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത് തടയാനും പ്രതാപന് ലക്ഷ്യമിടുന്നു. ചുമരെഴുതരുതെന്ന് പറഞ്ഞിട്ടും അണികള്‍ കേള്‍ക്കുന്നില്ല എന്നാണ് പ്രതാപന്റെ ന്യായീകരണം. ചുമരെഴുതരുതെന്ന് പറഞ്ഞിട്ട് കേള്‍ക്കാത്ത അണികള്‍ വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്ന് മന്ത്രി കെ.രാജന് പ്രതാപനെ പരിഹസിച്ചു.
എന്നാല്‍ രാജന്റെ പാര്‍ട്ടിയിലും ഇതുതന്നെയാണ് അവസ്ഥ. വി. എസ്.സുനില്‍കുമാറിന് വേണ്ടി ഇന്നലെ വ്യാപകമായി സോഷ്യല്‍ മീഡിയ യില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സുനില്‍കുമാറിനെ ‘സ്ഥാനാര്‍ഥി’യാക്കാന്‍ സിപിഐയോ ഇടതുമുന്നണിയോ തീരുമാനിച്ചിട്ടില്ല എന്നാണ് നേതൃത്വം പറയുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.പി. രാജേന്ദ്രനും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അതിന് മുന്‍പ് പ്രചാരണം നടത്തരുതെന്ന് അണികളോട് പറഞ്ഞിട്ടുണ്ട്. എന്നും സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ വരവും സുരേഷ് ഗോപിയുടെ ജനസേവന പ്രവര്‍ത്തനങ്ങളും വോട്ടായി മാറും എന്ന പേടിയാണ് ഇരുവരെയും ‘സ്ഥാനാര്‍ത്ഥി’ പ്രഖ്യാപനത്തിനു മുന്‍പ് പ്രചരണം തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
ക്രിസ്ത്യന്‍സഭാ നേതൃത്വവുമായി സുരേഷ്ഗോപിക്കുള്ള അടുപ്പവും ഇവര്‍ ഭയപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചില്ലെങ്കില്‍പ്പോലും സുരേഷ് ഗോപി ജനമനസില്‍ ഇടം നേടുന്നുവെന്ന ഭയമാണ് ‘സ്ഥാനാര്‍ത്ഥി’കളുടെ പ്രചരണത്തിന് പിന്നില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: