ന്യൂദല്‍ഹി: അമിതമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ തുടങ്ങി. രോഗികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ കുറിക്കുന്നെങ്കില്‍ അതിന്റെ കാര്യകാരണങ്ങള്‍ വ്യക്തമായി കേസ് ഷീറ്റില്‍ പ്രതിപാദിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡോക്ടര്‍മാരോടു നിര്‍ദേശിച്ചു. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ ആര്‍ക്കും നല്കരുതെന്നും ഡ്രഗ്‌സ് ആന്‍ഡ് കോസ്മെറ്റിക്‌സ് നിയമം കര്‍ശനമായി പാലിക്കണമെന്നും ഫാര്‍മസിസ്റ്റുകളോടും (മെഡിക്കല്‍ സ്‌റ്റോറുകള്‍), ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ. അതുല്‍ ഗോയല്‍ ഉത്തരവായി.
ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗവും ഓവര്‍ ഡോസും കാരണമാണ്, ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ വളരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസ്ഥ തടയാന്‍ കരുതലോടെ വേണം ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍. മരുന്നുകളെ ചെറുക്കുന്ന രോഗാണുക്കള്‍ പെരുകുന്നത് ലോകാരോഗ്യരംഗത്തിന് വന്‍ ഭീഷണിയാണ്. 2019ല്‍ മാത്രം 12.7 ലക്ഷം പേരാണ് മരുന്നുകെള ചെറുക്കുന്ന രോഗാണുക്കള്‍ മൂലം ലോകത്തു മരണമടഞ്ഞത്, കേന്ദ്രം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: