ഹൈദരാബാദ്: കാറിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക നിർമ്മിച്ച് ഏവരിലും കൗതുകമുണർത്തിയിരിക്കുകയാണ് ഹൈദരാബാദിലെ സുധ കാർ മ്യൂസിയം. പ്രാണപ്രതിഷ്ട ചടങ്ങിനോട് ആദരവ് പ്രകടിപ്പിച്ചു കൊണ്ടാണ് മ്യൂസിയത്തിൽ ക്ഷേത്രത്തിന്റെ മാതൃക കാറിൽ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത കാറിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ ഏറെ വൈറലായി കഴിഞ്ഞു. മുപ്പതിനായിരം പേർ കാണുകയും ആയിരക്കണക്കിന് ലൈക്കുകളുമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിലൊരു കാർ നിർമ്മിക്കുന്നതിന്റെ ചിന്തയിലായിരുന്നെന്ന് മ്യൂസിയം ഉടമ സുധാകർ യാദവ് പറഞ്ഞു. 21 പേരുടെ അക്ഷീണ പ്രയത്നമാണ് ഈ കാറിന്റെ പിന്നിലുള്ളതെന്നും രാമക്ഷേത്രത്തോടുള്ള ആദരവാണ് ഇതിൽ പ്രകടമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം മ്യൂസിയത്തിൽ ജനുവരി 19 മുതൽ ഫെബ്രുവരി 15 വരെ കാർ പ്രദർശിപ്പിക്കും. തുടർന്ന് ഗ്രാമങ്ങൾ തോറും കാറുമായി സഞ്ചരിക്കുകയും ജനങ്ങൾക്ക് കാണാനുള്ള അവസരം സൃഷ്ടിക്കും. കാരണം സാധാരണക്കാർക്ക് അയോധ്യയിൽ പോയി ക്ഷേത്രം കാണാൻ സാധിക്കില്ല അതിനാൽ ഇത് അവർക്ക് സഹായകമാകുമെന്നും സുധാകർ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: