കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (ഐഐഎംസി) വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ജേര്‍ണലിസം പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് ജേര്‍ണലിസം, ഹിന്ദി ജേര്‍ണലിസം, അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, റേഡിയോ ആന്‍ഡ് ടിവി ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ എന്നീ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET PG) വഴിയാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ക്ക് pgcuet.samarth.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 24. സര്‍വകലാശാല ബിരുദമാണ് അപേക്ഷകനു വേണ്ട യോഗ്യത. പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ന്യൂദല്‍ഹിയിലെ ക്യാമ്പസിനൊപ്പം കോട്ടയം (കേരളം), അമരാവതി (മഹാരാഷ്‌ട്ര), ധെങ്കനാല്‍ (ഒഡീഷ), ജമ്മു, ഐസ്വാള്‍ (മിസോറം) എന്നീ ക്യാമ്പസുകളിലും കോഴ്‌സുകള്‍ നടത്തുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക്: 7838055429 (മൊബൈല്‍), 7014551410 (മെസേജ്).
മലയാളം, ഒഡിയ, മറാഠി, ഉറുദു എന്നീ ഭാഷാ ജേര്‍ണലിസം പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷാ വിജ്ഞാപനം വൈകാതെ ഐഐഎംസി വെബ്‌സൈറ്റില്‍ (www.iimc.gov.in) ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: