ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷ ഒരുക്കങ്ങളുടെ ഭാഗമായി ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10.20 മുതല്‍ ഉച്ചക്ക് 12.45 വരെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയുണ്ടായിരിക്കില്ല. ജനുവരി 26 വരെയാണ് ഈ നിയന്ത്രണം.
ഇന്ത്യന്‍ എയര്‍ഫോഴ്സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, ആര്‍മി ഏവിയേഷന്‍ ഹെലികോപ്റ്ററുകള്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: