വാഷിങ്ടണ്‍: ഭാരതവും യുഎസുമായുള്ള ബന്ധത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് അമേരിക്കന്‍ ഗായികയും നടിയുമായ മേരി മില്‍ബെന്‍.
പ്രധാനമന്ത്രി മോദിക്ക് അമേരിക്കയില്‍ വലിയ പിന്തുണയുണ്ട്. മോദി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തിലേക്കുള്ള പാതയിലാണ് പ്രധാനമന്ത്രി മോദി. കാരണം മോദി ഭാരതത്തിന്റെ ഏറ്റവും മികച്ച നേതാവാണ്, മേരി മില്‍ബെന്‍ പറഞ്ഞു. \
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത മേരി മില്‍ബെന്‍ ദേശീയ ഗാനം ആലപിച്ച് ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: