മുംബയ് : അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ഈ മാസം 22ന് അവധി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി.
ഓഹരി കമ്പോളത്തിനും അവധിയായിരിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കമ്പോളം അന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
സെന്‍ട്രല്‍ ബാങ്ക് നിയന്ത്രിക്കുന്ന വിപണികള്‍ ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുകയുള്ളു.22ന് പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക റൂറല്‍ ബാങ്കുകള്‍ എന്നിവ ഉച്ചവരെ അടഞ്ഞുകിടക്കും.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും ഈ ദിവസം ഉച്ചയ്ക്ക് 2.30 വരെ അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: