കോഴിക്കോട് : സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. രാഷ്ട്രീയ പ്രേരിതമാണ് കേസ്. 2022 ഡിസംബര്‍ 8 ന് ഭാര്യ ജോലിയില്‍ നിന്നും സ്വമേധയായ രാജിവച്ചതാണ്. രാജി വച്ച ശേഷം അവിടെ പോയിട്ടില്ല. പരാതി നല്കിയ വ്യക്തിയെ നേരിട്ട് കണ്ടിട്ടുപോലുമില്ല.
പരാതിക്കാരി പണം നിക്ഷേപിച്ച കാലത്ത് ഭാര്യ ജോലിയില്‍ ഇല്ലായിരുന്നു. കേസ് തെളിയിക്കാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നു.
തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും ടി സിദ്ധിഖ് പറഞ്ഞു. ആളെപ്പറ്റിച്ചും മാസപ്പടിവാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ല.
മുമ്പ് തന്നെ താന്‍ അവിടെ നിന്നും രാജിവച്ചിരുന്നു. താന്‍ വഴി സ്വീകരിച്ച നിക്ഷേപങ്ങളുടെ പണം തിരികെ നല്‍കിയെന്ന് ഷറഫുന്നിസയും വ്യക്തമാക്കി.
കോഴിക്കോട് സ്വദേശിനി നല്കിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഷറഫുന്നിസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഷറഫുന്നിസ എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നൂറോളം പരാതികള്‍ നടക്കാവ് പൊലീസില്‍ ലഭിച്ചിട്ടുണ്ട്. സി ഇ ഒ വസിം തൊണ്ടിക്കോടന്‍, മനേജര്‍ ഷംന കെ ടി, ഡയറക്ടര്‍മാരായ റാഹില ബാനു, തൊണ്ടിക്കോട്ട് മൊയിതീന്‍കുട്ടി എന്നിവരാണ് മറ്റ് പ്രതികള്‍. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മൂവായിരത്തോളം പേരില്‍ നിന്നും 15 കോടി മുതല്‍ 20 കോടി രൂപ വരെ സ്വീകരിച്ചു. പിന്നീട് പണം മടക്കി നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി.
ജോലി വാഗ്ദാനം, ഡെയ്ലി ഡെപ്പോസിറ്റ് , ഫിക്സിഡ് ഡെപ്പോസിറ്റ് എന്നി പേരുകളിലാണ് പണം സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: