Categories: KeralaMalappuram

ഗാര്‍ഹിക പീഡനം, യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

Published by

മലപ്പുറം: യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ . പന്തല്ലൂരിലാണ് സംഭവം. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദിലയാണ് മരിച്ചത് .ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ രാത്രിയാണ് തഹ്ദിലയെ ഭര്‍ത്താവിന്റെ പന്തല്ലൂരിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്.ഭര്‍ത്താവ് നിസാറിന്റെ പിതാവ് അബു ഇക്കാര്യം തഹ്ദിലയുടെ സഹോദരനെ അറിയിക്കുകയായിരുന്നു.പൊലീസ് എത്തിയാണ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഒമ്പത് വര്‍ഷമായി ഭര്‍തൃപിതാവായ അബു യുവതിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.യുവതി ലൈംഗിക പീഡനമടക്കം നേരിട്ടിരുന്നതായാണ് ആരോപണം.

യുവതി അനുഭവിക്കുന്ന പീഡനം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയമായിരുന്നു എന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തിയത്.രണ്ടു വയസുള്ള പെണ്‍കുട്ടി അടക്കം നാലു മക്കളാണ് തെഹ്ദിലയ്‌ക്കുളളത്.

ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by