(വിദ്യാരംഭം തുടര്‍ച്ച)
ഗണപതീപൂജ
ക്രിയയും ഭാവനയും:
കുട്ടിയുടെ കയ്യില്‍ അക്ഷതവും പുഷ്പവും കുങ്കുമവും കൊടുത്ത്, മന്ത്രം ഉച്ചരിക്കുന്നതോടെ ഗണപതിയുടെ ചിത്രത്തിനു മുമ്പാകെ അര്‍പ്പണം ചെയ്യിക്കുക. ഈ ആവാഹനവും പൂജയും മുഖേന വിവേകത്തിന്റെ അധിഷ്ഠാതാവുമായി കുട്ടിയുടെ ഭാവന സ്പര്‍ശിക്കുകയാണെന്നും ഭഗവാന്റെ അനുഗ്രഹംമൂലം കുട്ടി ബുദ്ധിമാനും വിവേകിയും ആയി ഭവിക്കുമെന്നും സങ്കല്പിക്കുക.
ഓം ഗണാനാം ത്വാ ഗണപതി ഹവാമഹേ,
പ്രിയാണാം ത്വാ പ്രിയപതിഹവാമഹേ,
നിധീനാം ത്വാ നിധിപതി ഹവാമഹേ,
വസോമമ ആഹമജാനി ഗര്‍ഭധമാത്വമജാസി
ഗര്‍ഭധമ്. ഓം ഗണപതയേ നമഃ,
ആവാഹയാമി, സ്ഥാപയാമി, ധ്യായാമി
(യജുര്‍വേദം)
സരസ്വതീപുജ
ക്രിയയും ഭാവനയും:
കുട്ടിയുടെ കയ്യില്‍ അക്ഷതം, പുഷ്പം, കുങ്കുമം മുതലായവ കൊടുത്ത് മന്ത്രം ചൊല്ലുന്നതോടൊപ്പം സരസ്വതിയുടെ ചിത്രത്തിനു മുമ്പാകെ പൂജാഭാവത്തോടെ അര്‍പ്പണം ചെയ്യിക്കുക. കുട്ടി, കലയുടേയും ജ്ഞാനത്തിന്റെയും സംവേദനത്തിന്റെയും ദേവിയായ സരസ്വതീമാതാവിന്റെ സ്‌നേഹത്തിനു പാത്രീഭവിക്കുകയാണെന്നും ദേവിയുടെ അനുഗ്രഹങ്ങള്‍ ഗ്രഹിച്ച് ജ്ഞാനാര്‍ജ്ജനത്തില്‍ താല്പര്യം ജനിച്ച് ഉന്നതി പ്രാപിക്കുമെന്നും സങ്കല്പിക്കുക.
ഓം പാവകാ നഃ സരസ്വതീ
വാജേഭിര്‍വാജിനീവതി,
യജ്ഞം വഷ്ടുധിയാവസുഃ
ഓം സരസ്വതൈ്യ നമഃ,
ആവാഹയാമി, സ്ഥാപയാമി, ധ്യയാമി
(യജുര്‍വേദം)
(ഗായത്രീ പരിവാറിന്റെ ആധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: