കൊല്ലം: ഭാരതത്തിന്റെ മുന്‍ വിദേശകാര്യ വക്താവ് ടി.പി. ശ്രീനിവാസനെ നൊബേല്‍ ഫോര്‍ മാത്സ് ഇന്റര്‍നാഷണല്‍ സൈന്‍ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. നൊബേല്‍ പുരസ്കാരത്തില്‍ ഗണിത ശാസ്ത്രത്തെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലോകത്ത് ആദ്യമായി രൂപീകൃതമായ മാസ് കാമ്പയിന് പ്രസ്ഥാനമാണ് നൊബേല്‍ ഫോര്‍ മാത്സ് ഇന്റര്‍നാഷണല്‍ സൈന്‍ കാമ്പയിന്. 100 ലേറെ രാജ്യങ്ങളില്‍ സൈന്‍ കാമ്പയിന് നടത്തുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഒപ്പുകള്‍ ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണ കാമ്പയിന് ലഭിച്ചിട്ടുള്ളതായി നൊബേല്‍ ഫോര്‍ മാത്സ് ഇന്റര്‍നാഷണല്‍ സൈന്‍ കാമ്പയിന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്, ചീഫ് കാമ്പയിന് ഹെഡ് ജിതേഷ് ജി. എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: