ശബരിമല: മകരവിളക്ക് ഉത്സവത്തിനായി തുറന്ന ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാവിലെ ആറ് മണിക്ക് അടയ്ക്കും. 20ന് രാത്രി 10 മണി വരെ മാത്രമേ ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ.
21ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല. അതേസമയം, 19 രാവിലെ 9 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. 19ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണിമണ്ഠപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് നടക്കും. 20ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചാല്‍ ഉടന്‍ തന്നെ മാളികപ്പുറം ക്ഷേത്രത്തില്‍ ഗുരുതി നടക്കും. 21ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് തിരുനട തുറക്കുക. 5.30ഓടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കും. ആറ് മണിക്ക് നട അടയ്ക്കുന്നതോടെ 2023-24 വര്‍ഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: