ന്യൂദല്‍ഹി: ‘കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. രണ്ടു വര്‍ഷം മുമ്പ്, എന്റെ സുഹൃത്ത് സുരേഷ് ഗോപി ജി അവര്‍ വളര്‍ത്തിയ ഒരു പേരത്തൈ എനിക്കു തന്നു. ആ പ്രവൃത്തിയെ ഞാന്‍ അഗാധമായി വിലമതിക്കുന്നു. ജയലക്ഷ്മിയുടെ ഉദ്യമങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.’ എക്സലില്‍ നരേന്ദ്രമോദി കുറിച്ചപ്പോള്‍ മാനം മുട്ടുന്ന അഭിമാനത്തിലാണ് കേരളത്തിലെ കുഞ്ഞു കര്‍ഷക.
ലോകാരാധ്യനായ നരേന്ദ്രമോദിയെ കാണാന്‍ സാധിച്ചതു തന്നെ മഹാകാര്യം അതിലപ്പുറം സാമൂഹ്യമാധ്യമത്തിലെ സൂപ്പര്‍ സ്റ്റാര്‍ ചിത്ര സഹിതം കുറിപ്പിട്ടാലോ. ഇരട്ടിമധുരത്തിലപ്പുറത്താണ് ഈ പന്തളം കാരിയുടെ മനസ്സ്.
കുട്ടികര്ഷകര്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക തിലകം നേടിയിട്ടുള്ള പത്തനംതിട്ട പന്തളം സ്വദേശിനി ജയലക്ഷ്മി രണ്ടു വര്‍ഷം മുന്‍പ് കൊല്ലത്ത് നടന്ന ഒരു ചടങ്ങിനിടെ സുരേഷ് ഗോപിക്ക് പേരത്തൈസമ്മാനിച്ചു. പേരത്തൈ പധാനമന്ത്രക്ക് കൈമാറുമെന്ന് സുരേഷ് ഗോപി പറയുകകയും അടുത്ത ദിവസം തന്നെ അതു ചെയ്യുകയും ഉണ്ടായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പെരുമയോടെ പേരമരം വളരുന്നു.ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ അഭിനന്ദന കത്തും ലഭിച്ചു.
പ്രധാനമന്ത്രിയെ നേരില്‍ കാണണമന്ന് ആഗ്രഹവും സുരേഷ് ഗോപി തന്നെ സ്ാധിച്ചു കൊടുക്കുകയായിരുന്നു. കര്‍ഷകയോ അല്ലെങ്കില്‍ കൃഷി ശാസ്ത്രജ്ഞയോ ആകണമെന്നാണ് ആഗ്രഹം. മണ്ണിലേക്ക് ഇറങ്ങിയാല്‍ ശരീരത്തിന് മാത്രമല്ല മനസിനും നല്ലതാണെന്നാണ് പക്ഷം. അമ്മയും അമ്മൂമ്മയും സഹോദരിയുമാണ് ജയലക്ഷ്മിയെ കൃഷിയില്‍ സഹായിക്കുന്നത്.
കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. രണ്ടു വർഷം മുമ്പ്, എന്റെ സുഹൃത്ത് @TheSureshGopi ജി അവർ വളർത്തിയ ഒരു പേരത്തൈ എനിക്കു തന്നു. ആ പ്രവൃത്തിയെ ഞാൻ അഗാധമായി വിലമതിക്കുന്നു. ജയലക്ഷ്മിയുടെ ഉദ്യമങ്ങൾ മികച്ച രീതിയിൽ… pic.twitter.com/4eP2IHbVTx
— Narendra Modi (@narendramodi) January 18, 2024
It was a delight to meet Jayalakshmi, who is passionate about agriculture and especially organic farming. Over two years ago, my friend @TheSureshGopi Ji gave me a guava sapling nurtured by her. I deeply cherish that gesture. I wish Jayalakshmi the very best in her endeavours. pic.twitter.com/50VOztWHvA
— Narendra Modi (@narendramodi) January 18, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: