സംസ്ഥാന ദേവസ്വം ബോര്‍ഡ് മന്ത്രി ശബരിമലയെ കുറിച്ചും ആചാരങ്ങളെ കുറിച്ചും നടത്തിയ പരാമര്‍ശം അയ്യപ്പനെയും ലോക ഹൈന്ദവ ജനതയെയും അപമാനിക്കുന്നതെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍.ഹരി. ഹരിവരാസന പുരസ്കാരം ഗായകന് പി.കെ വീരമണിദാസിന് നല്‍കുന്നതിനിടെയാണ് ദേവസ്വം മന്ത്രിയുടെ വിവാദ പ്രസ്താവന.
വ്രതമില്ലാതെയും മാലയിടാതെയും ഇഷ്ടമുള്ള വസ്ത്രം ധരിച്ചും ശബരി മലയില്‍ വരാം എന്നതും. ശബരിമലയിലെ ആചാരങ്ങള്‍ക്കൊന്നും പ്രാധാന്യം ഇല്ലെന്നു പറയുകയും ചെയ്യുന്ന ദേവസ്വം മന്ത്രി ഈ നാട്ടിലെ നൂറുകണക്കിന് ഭക്തര്‍ കാണിക്കയായി നല്കുന്ന ദക്ഷിണകൂടി ഉപയോഗിച്ചാണ് നിലവില്‍ ഉണ്ണുന്നതും ഉറങ്ങുന്നതും, കൊടി വെച്ച കാറില്‍ മലിനമായ നാവും മനസും കൊണ്ട് സംസ്ഥാനത്തുടനീളം നടക്കുന്നതെന്നും ഓര്‍ത്താല്‍ നന്ന്.
മതമില്ലെന്നും ജാതിയില്ലെന്നും പറയുന്ന കെ. രാധാകൃഷ്ണനെ പോലുള്ള വിഷ വിത്തുകള്‍ക്ക് ജനിക്കുമ്പോഴും മരിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴും ആചാരങ്ങള്‍ വേണം. പിന്നാക്കകാരനെന്ന സര്‍ട്ടിഫിക്കറ്റില്‍ ഇലക്ഷനില്‍ മത്സരിക്കാം സംവരണ അടിസ്ഥാനത്തില്‍ മന്ത്രിയാവാം. പക്ഷെ ആരെങ്കിലും ജാതി ചോദിച്ചാലോ കാണുമ്പോള്‍ മുണ്ടഴിച്ചു തലയില്‍ കെട്ടിയില്ലെങ്കിലൊ അപ്പോള്‍ സഖാവിന്റെ ഉള്ളില്‍ ജാതി മത ചിന്തകള്‍ ഉണരും.
ദേവസ്വം മന്ത്രിയായിട്ടും ആ ശ്രീകോവിലിനു മുന്നില്‍ ചെന്ന് അയ്യനെ കാണുമ്പോള്‍ ഒന്ന് കൈകൂപ്പാന്‍ പോലും തയ്യാറാകാത്ത മന്ത്രി എന്തിനാണ് ശബരിമലയില്‍ എത്തുന്നത്. ഇങ്ങനെയുള്ള നിരീശ്വരവാദികള്‍ ആണ് ഈ ക്ഷേത്രത്തെയും തീര്‍ത്ഥാടന കാലത്തെയും എന്നും അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ക്ഷേത്രവും ക്ഷേത്ര ഭരണവും വിശ്വാസികളുടെ കൈകളില്‍ എത്തുന്ന കാലം വിദൂരമല്ലെന്നും എ്ന്. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: