തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയതോടെ മോദി സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ സജീവമായി. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കല്‍പ്പിത കഥകള്‍ ചമച്ച് അന്വേഷണ ഏജന്‍സികളെ കയറുരിവിട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടക്കുന്നതിനെതിരെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഈ വിമര്‍ശനം.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് അന്വേഷണ പ്രഹസനം നടത്തുകയാണ്. രാഷ്ട്രീയ പ്രേരിതമാണ് അന്വേഷണമെന്നും സിപിഐ എമ്മിന് ഭരണമുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് ഇഡിയും കേന്ദ്ര കമ്പനിവകുപ്പും അന്വേഷണവുമായി തിരിഞ്ഞിട്ടുള്ളത്.
പ്രതിപക്ഷ മു്ക്ത ഭാരതം എന്ന ലക്ഷ്യം നേടാന്‍ ആര്‍എസ്എസ്- ബിജെപിയെ സഹായിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനിവകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂര്‍ വിഷയത്തില്‍ മന്ത്രി പി രാജീവിനെതിരെയുള്ള ഇഡി നീക്കവും ഇതിന്റെ ഭാഗമാണെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: