Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അയോദ്ധ്യയെ ലക്ഷ്യമിടുന്ന കോണ്‍ഗ്രസും ശങ്കരാചാര്യന്മാരും

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jan 18, 2024, 02:07 am IST
in Main Article

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്കുള്ള ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതോടെ ഉത്തരഭാരതത്തില്‍ കോണ്‍ഗ്രസ് അവരുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചുകഴിഞ്ഞു. ഇത്തവണ കോണ്‍ഗ്രസ് കൂട്ടുപിടിച്ചിരിക്കുന്നത് ചില ശങ്കരാചാര്യന്മാരെയാണ്. ഇരുപതുവര്‍ഷം മുമ്പ് ഇതേ ശങ്കരാചാര്യന്മാരെ കൂട്ടുപിടിച്ച് സോണിയാഗാന്ധി അയോദ്ധ്യാ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ് സ്വാമിയെന്ന വിളിപ്പേരുമായി ജീവിച്ച ദ്വാരകാ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതിയായിരുന്നു അന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പം നിന്ന് അയോദ്ധ്യയില്‍ നിന്ന് വിശ്വഹിന്ദുപരിഷത്തിനെയും സംഘപരിവാര്‍ സംഘടനകളെയും ഒഴിവാക്കാന്‍ ശ്രമം നടത്തിയത്. 2019ല്‍ വിധിക്ക് തൊട്ടു മുമ്പും കോണ്‍ഗ്രസ് സ്വാമിയും സംഘവും അയോദ്ധ്യയില്‍ സമാന നീക്കം നടത്തി. എന്നാല്‍ സുപ്രീംകോടതിയുടെ വിധിയോടെ ഇത്തരക്കാരുടെ അയോദ്ധ്യയിലേക്കുള്ള അവസരം കൂടിയാണ് അവസാനിച്ചത്. സുപ്രീംകോടതിയിലെ അനുകൂല വിധിയും തുടര്‍ന്ന് രാമജന്മഭൂമിയിലെ ഭവ്യക്ഷേത്രനിര്‍മ്മാണവും അതിവേഗത്തില്‍ പുരോഗമിച്ചത് പലരേയും അസ്വസ്ഥമാക്കിയിട്ടുണ്ട്. പലപല കാരണങ്ങള്‍ പറഞ്ഞ് ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളെ അപമാനിക്കാന്‍ മുന്നിട്ടുനില്‍ക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ ഹൈന്ദവ മുന്നേറ്റത്തെ ഭയക്കുകയാണ്. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുശേഷം രാമന്‍ അയോദ്ധ്യയിലേക്ക് തിരികെ എത്തുന്നതിനെ എതിര്‍ക്കുക വഴി രാഷ്‌ട്രത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ തന്നെയാണ് അവര്‍ ലക്ഷ്യം വെയ്‌ക്കുന്നത്.

ശങ്കരാചാര്യ മഠങ്ങളിലെ അധികാര തര്‍ക്കങ്ങളും സിവില്‍ കേസുകളും അടക്കം പലവിധ വിഷയങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ചില ശങ്കരാചാര്യന്മാരുടെ കോണ്‍ഗ്രസ് വിധേയത്വം. അവിമുക്തേശ്വരാനന്ദ് ജ്യോതിര്‍മഠ ശങ്കരാചാര്യ പദവിയിലേക്ക് എത്തുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നെഹ്രു കുടംബവുമായുള്ള മുന്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വരൂപാനന്ദയുടെ ബന്ധവും ശക്തമായിരുന്നു. പലവട്ടം കോടതി കയറിയിറങ്ങിയാണ് ശങ്കാരാചാര്യ പദവിയിലേക്ക് സ്വരൂപാനന്ദ കോണ്‍ഗ്രസ് സഹായത്തോടെ എത്തിയത്. 1990ല്‍ പത്താം നമ്പര്‍ ജന്‍പഥിലെ വസതിയിലേക്ക് രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും താമസത്തിനെത്തുമ്പോള്‍ ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തിയത് ദ്വാരകാ ശങ്കരാചാര്യരായിരുന്നുവെന്നോര്‍ക്കണം. അയോദ്ധ്യാ കേസില്‍ ഹിന്ദുക്കള്‍ക്കനുകൂലമായി വിധി വരികയാണെങ്കില്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദിന്റെ അധ്യക്ഷതയില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ സോണിയാഗാന്ധിയും സംഘവും തീരുമാനിച്ചിരുന്നു. അയോദ്ധ്യാ പ്രക്ഷോഭത്തെ നയിച്ച വിഎച്ച്പിയെയും ബിജെപിയേയും അടക്കം അയോദ്ധ്യയില്‍ നിന്നൊഴിവാക്കാനുള്ള നീക്കമായിരുന്നു അത്. 2002ല്‍ ഈ ലക്ഷ്യത്തോടെ മധ്യപ്രദേശിലെ ദിഗൗരിയില്‍ ധര്‍മ്മ സംസദും നടത്തി. മൂന്നു ശങ്കരാചാര്യന്മാര്‍ പങ്കെടുത്ത ധര്‍മ്മ സംസദ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിങിന്റെ കൂടി ആശയമായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ സമവായമുണ്ടാക്കാന്‍ മുസ്ലിം കക്ഷികളെയും ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഭൂമി ഭാഗിച്ചെടുക്കുന്ന പ്രത്യേക ഫോര്‍മുലയും കോണ്‍ഗ്രസും ദ്വാരകാ ശങ്കരാചാര്യരും ചേര്‍ന്ന് തയ്യാറാക്കി. എന്നാല്‍ മുസ്ലിം കക്ഷികള്‍ ഇതു ബഹിഷ്‌ക്കരിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം പാളിയത്. ഹിന്ദുക്കള്‍ക്ക് അനുകൂലമായാണ് കോടതി വിധി വരുന്നതെങ്കില്‍ അയോദ്ധ്യയില്‍ നിന്ന് ബിജെപിയേയും വിഎച്ച്പിയേയും പുറത്താക്കുകയാണ് ശങ്കരാചാര്യരുടെ സഹായത്തോടെ താന്‍ ലക്ഷ്യമിടുന്നതെന്ന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രഖ്യാപിച്ചിരുന്നു. ദ്വാരകാ ശങ്കരാചാര്യര്‍ മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് 99-ാം വയസ്സില്‍ മരിക്കും വരെ കോണ്‍ഗ്രസിനു വേണ്ടി നിരന്തരം രാഷ്‌ട്രീയ പ്രസ്താവനകള്‍ നടത്തിയിരുന്നു. കാലങ്ങളായി നടക്കുന്ന ഇത്തരം നീക്കങ്ങളുടെ മറ്റൊരുതരം അസ്വസ്ഥതയാണ് അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പുരോഗമിക്കവേ ചില ശങ്കരാചാര്യന്മാരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് വ്യക്തം. പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടത്തുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് പുരി, ബദരി ശങ്കരാചാര്യന്മാരുടെ നിലപാട്. എന്നാല്‍ എല്ലാ ക്ഷേത്രങ്ങളുടേയും ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രതിഷ്ഠ നടത്താറുണ്ട് എന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നതിനുപിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണുള്ളത്.

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഏടായിരുന്നു ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ എതിര്‍പ്പുകള്‍ തള്ളി രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നേരിട്ട് നിര്‍വഹിച്ച പ്രതിഷ്ഠാ ചടങ്ങുകളുടെ വിവരങ്ങള്‍, അയോദ്ധ്യയിലെ ചടങ്ങുകള്‍ ശങ്കരാചാര്യന്മാര്‍ വിവാദമാക്കാന്‍ ശ്രമിക്കുമ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പൂര്‍ണ്ണമായും പണി പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലാണ് അന്ന് വിഗ്രഹ പ്രതിഷ്ഠ നടത്തിയത് എന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് വീണ്ടും ചര്‍ച്ചയായത്. ദി ഹിന്ദു ദിനപത്രം അക്കാലത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ട്വീറ്റ് ചെയ്തുകൊണ്ട് ഹിന്ദു പത്രത്തിന്റെ ഡയറക്ടറും മുന്‍ എഡിറ്ററുമായ മാലിനി പാര്‍ത്ഥസാരഥി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു. സോമനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുമ്പോള്‍ ഗര്‍ഭഗൃഹവും മകുടവും ഒന്നും പൂര്‍ത്തിയായിരുന്നില്ല. ഭാരതത്തിന്റെ ദേശീയതയുടെ പുനരാവിഷ്‌ക്കാരം എന്ന വിശേഷണത്തോടെയാണ് നെഹ്രുവിന്റെ എതിര്‍പ്പ് തള്ളി സോമനാഥ ക്ഷേത്രപ്രതിഷ്ഠയ്‌ക്കായി ഡോ. രാജേന്ദ്രപ്രസാദ് എത്തിയത്. വൈദേശിക ആക്രമണകാരികള്‍ തകര്‍ത്തെറിഞ്ഞ ക്ഷേത്രം ഒരുമാത്രയെങ്കിലും നേരത്തെ പുനഃസ്ഥാപിക്കുക എന്നതുമാത്രമാണ് അന്നും ഇന്നും ഏക ലക്ഷ്യം.

ശങ്കരാചാര്യന്മാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഉണ്ടാക്കുന്ന പുതിയ വിവാദങ്ങളെപ്പറ്റി രാജ്യത്തെ സംന്യാസി സമൂഹം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ചിലര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സരയൂ മഹാ ആരതി പ്രസിഡന്റ് ശശികാന്ത് ദാസ് മഹാരാജ് പറയുന്നു. സോമനാഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹവും ശിഖരവും( ശ്രീകോവിലും മകുടവും) പോലും പൂര്‍ത്തിയായിരുന്നില്ലെന്നും അയോദ്ധ്യയില്‍ ഇവയെല്ലാം നിര്‍മ്മിച്ച ശേഷമാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും ശശികാന്ത് ദാസ് മഹാരാജ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ച് രാമവിഗ്രഹത്തില്‍ സ്പര്‍ശിക്കുന്ന ചടങ്ങ് കണ്ടുനില്‍ക്കാന്‍ ആവില്ലെന്ന വിവാദ പ്രസ്താവനയാണ് പുരി ഗോവര്‍ദ്ധനപീഠ ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി തുടര്‍ച്ചയായി നടത്തുന്നത്. ജ്യോതിര്‍മഠിലെ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതിയും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നു. പുരി, ജ്യോതിര്‍മഠ ശങ്കാരാചാര്യന്മാര്‍ വാരാണസിയില്‍ 2014ലും 2019ലും നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തിയവരാണ്. എന്നാല്‍ ശൃംഗേരി, ദ്വാരകാ മഠാധിപതികള്‍ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. നാലുശങ്കരാചാര്യന്മാരും പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെങ്കിലും പിന്നീട് അയോദ്ധ്യയിലെത്തി ദര്‍ശനം നടത്തും.

ഈ രാഷ്‌ട്രത്തിലെ നൂറുകോടിയിലധികം വരുന്ന ഹിന്ദുക്കള്‍ ആവേശപൂര്‍വ്വം, അഭിമാനത്തോടെ അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളെ കാണുകയാണ്. രാഷ്‌ട്രത്തിന്റെ സ്വത്വം വീണ്ടെടുക്കുന്ന ശുഭമുഹൂര്‍ത്തമാണ് ജനുവരി 22. ഇതിനിടെയുള്ള ഇത്തരം കുത്തിത്തിരുപ്പുകള്‍ ഹിന്ദു സമൂഹത്തില്‍ പലരുടേയും സ്ഥാനം കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്ന് മാത്രം.

 

Tags: congressAyodhyaShankaracharya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.