തിരുവനന്തപുരം: ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ ഇടത്-ഇസ്ലാമിസ്റ്റുകൾ നടത്തുന്ന വ്യാപകമായ സൈബർ ആക്രമണങ്ങൾക്കിടെ തനിക്കും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രചനാ നാരായണന്‍കുട്ടി.
അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ ഭക്തരും ഭവനങ്ങളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ചൊല്ലണമെന്നും പറഞ്ഞതിനാണ് ചിത്രയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്.
നീണ്ട പത്ത് വർഷങ്ങളായി തങ്ങളെ പോലുള്ളവർ ആക്രമണങ്ങൾ നേരിടുകയാണെന്നും ചില പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ളവരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും രചന നാരായണൻകുട്ടി പറയുന്നു. താരത്തിന്റെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്…….
രചന നാരായണൻകുട്ടി എക്‌സില്‍ പങ്കുവെച്ച കുറിപ്പ്: യുടെ എക്‌സില്‍ പങ്കുവെച്ച കുറിപ്പ്
“2014 മുതൽ തുടങ്ങിയതാണ് ഇത്. 2016 ആയപ്പോൾ വളരെ വ്യക്തമായി ഞാൻ മനസിലാക്കി ഞാൻ ഒരു targeted attack-നു ഇരയായി കൊണ്ടിരിക്കുകയാണെന്ന്. ……ഞാൻ അല്ല എന്നെ പോലെ പലരും. രണ്ടു വർഷം ഒരുപാട് ആത്മപരിശോധന നടത്തിയ ശേഷമാണ് ഞാൻ ഇത് തിരിച്ചറിഞ്ഞത്. ഇപ്പോൾ 10 നീണ്ട വർഷങ്ങൾ. ഇന്നും അത് തുടരുന്നുണ്ട് എന്നതിൽ യാതൊരു സംശയവും ഇല്ല! കാര്യത്തെ കുറച്ചു ഗൗരവത്തോടെ തന്നെ പറയാം. ആത്മനിഷ്ഠമായ വിധിന്യായങ്ങൾ നിലനിൽക്കുന്ന സർഗ്ഗാത്മകതയുടെ മണ്ഡലത്തിൽ, വ്യക്തികൾ/കലാകാരന്മാർ വിമർശനത്തിന് വിധേയരായേക്കാം. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി, എന്റെ കഴിവുകളെ അപകീർത്തിപ്പെടുത്താനും എന്റെ കഴിവുകളിൽ സംശയം ജനിപ്പിക്കാനും ലക്ഷ്യമിട്ട് ഒരു പ്രത്യേക community/സംഘടനയിൽ സംഘടിത ശ്രമത്തിന്റെ ലക്ഷ്യമായി ഞാൻ മാറി. അത്തരം ഒരു സംഘടിത പ്രചാരണത്തിന് പിന്നിലെ ഉദ്ദേശങ്ങളെക്കുറിച്ച് എന്നിൽ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ജീവിതത്തെ ഏറ്റവും ലളിതമായി കണ്ടുകൊണ്ടിരുന്ന എന്നിലേക്ക്, ഞാൻ എന്ന കലാകാരിക്ക് എന്തൊക്കയോ കുറവുകൾ ഉണ്ടെന്ന പരസ്യ പ്രചരണം ഈ community/സംഘടനയുടെ ലക്ഷ്യങ്ങളിൽ ഒന്നായി മാറിയപ്പോൾ അത്രയും നാൾ സർഗാത്മകതയിൽ ജീവിതത്തെ ലയിപ്പിച്ചു വച്ചിരുന്ന ഞാൻ മാറി നിന്നു ചിന്തിക്കാൻ തുടങ്ങി. …
Target ചെയ്‌ത ആക്രമണം എന്റെ ജോലിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുക മാത്രമല്ല, creative community കൾക്കുള്ളിലെ online ഉപദ്രവത്തിന്റെ വലിയ പ്രശ്‌നത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്യാൻ തുടങ്ങിയിട്ട് ഏറെ നാളായി. സംസാരിച്ചു വരുമ്പോൾ ഞാൻ മാത്രമല്ല, എന്നെ പോലെ ഒരുപാട് പേർ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടെന്നു മനസ്സിലായി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: