ന്യൂദല്‍ഹി: നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ബജറ്റില്‍ ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസമായി വര്‍ഷം ഏഴ് ലക്ഷം വരെ സംപാദിക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കിയേക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. ഇടക്കാല ബജറ്റിൽ പഴയ നികുതി വ്യവസ്ഥയിൽ മാത്രം ചില അധിക നികുതി ഇളവുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബഡ്ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധിക നികുതി ഇളവുകളോടെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ദി ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ നടപടികൾ പഴയ ആദായ നികുതി വ്യവസ്ഥയ്‌ക്ക് മാത്രം ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറയുന്നു.
ഇപ്പോള്‍ മൂന്ന് ലക്ഷം വരെയാണ് നികുതിയിളവിന്റെ പരിധി. ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്. അതേ സമയം
ഫെബ്രുവരി 1ന് “ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ” ഒന്നും തന്നെ ഉണ്ടാകില്ലെന്ന് കേന്ദ്രം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്, കാരണം ബജറ്റ് വോട്ട് ഓൺ അക്കൗണ്ടിനായി മാത്രമേ അവതരിപ്പിക്കൂ എന്നതാണ്. എങ്കിലും വിവിധ മേഖലകളിൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ പലരും പ്രതീക്ഷിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പ്രഖ്യാപനങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ ഇക്കാര്യത്തിൽ അന്തിമ വിധി അറിയാൻ ഫെബ്രുവരി ഒന്ന് വരെ കാത്തിരിക്കണം.ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന
തുടർച്ചയായ ആറാമത്തെ ബജറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: