ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ട്വന്റി 20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടി.
അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ കളിക്കുന്നില്ല. പകരം സഞ്ജു സാംസണ്, ആവേശ് ഖാന്, കുല്‍ദിപ് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ ടീം ഇന്ത്യ മൂന്നാം മത്സരവും വിജയിച്ച് സമ്പൂര്‍ണ പരമ്പര വിജയമാണ് ലക്ഷ്യമിടുന്നത്.അതേസമയം, പരമ്പരയില്‍ ആശ്വാസ വിജയമാണ് അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: