തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക്കും ശശിധരന് കര്‍ത്തയുടെ സിഎംആര്‍എല്ലും തമ്മിലെ ഇടപാടുകളില്‍ ദുരൂഹത. ഇരു കമ്പനികളുമായി കരാറോ മറ്റ് ഇടപാടുകളോ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട്.
സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ എക്സാലോജിക്കിനായില്ല. കമ്പനീസ് ആക്ട് സെക്ഷന്‍ 188 ന്റെ ലംഘനം നടന്നെന്നാണ് ആര്‍ഒസി റിപ്പോര്‍ട്ട്.
ബംഗളൂരു രജിസിട്രാര്‍ ഓഫ് കമ്പനീസിന്റേതാണ് ഈ കണ്ടെത്തലുകള്‍. എക്സാലോജിക്ക് ഹാജരാക്കിയത് കൈപ്പറ്റിയ പണവുമായി ബന്ധപ്പെട്ട് ജിഎസ്ടി രേഖകള്‍ മാത്രമാണ് . വിശദീകരണം നല്കിയതും ഇതേക്കുറിച്ച് മാത്രമാണ്.എക്സാലോജിക്കിനെതിരെ നടപടി എടുക്കാനാകുമെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്സാലോജിക്കും സിഎംആര്‍എല്ലും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി 2017 ലാണ് കരാറില്‍ ഒപ്പ് വച്ചത്. ഇതനുസരിച്ച് വീണയ്ക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും സിഎംആര്‍എല്‍ നല്കി. എന്നാല്‍ വീണയോ കമ്പനിയോ ഒരു തരത്തിലുള്ള സേവനവും സിഎംആര്‍എല്ലിന് നല്‍കിയിട്ടില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: