Categories: KeralaKozhikode

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 77 വര്‍ഷം തടവ്

2016 മുതല്‍ 2019 വരെയാണ് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത്.

Published by

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് പോക്‌സോ കോടതി. 77 വര്‍ഷം തടവും 3, 50, 000 രൂപ പിഴയുമാണ് ശിക്ഷ.

2021 ല്‍ താമരശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട് പോക്സോ കോടതി കക്കാട് സ്വദേശി ഷമീദിന് ശിക്ഷ വിധിച്ചത്.2016 മുതല്‍ 2019 വരെയാണ് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത്.

പീഡന വിവരം 2021 ല്‍ കുട്ടി മാതാപിതാക്കളോട് പറഞ്ഞത് പ്രകാരം താമരശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കക്കാട് സ്വദേശി ഷമീദ് പിടിയിലാകുന്നത്. 77 വര്‍ഷം തടവും 3, 50, 000 രൂപ പിഴയുമാണ് ശിക്ഷ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by