ന്യൂദല്‍ഹി : എംപി സ്ഥാനം നഷ്ടമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് കേന്ദ്രം അനുവദിച്ച ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. സര്‍ക്കാര്‍ വസ്തുക്കള്‍ സര്‍ക്കാര്‍ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് ആണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ സ്വീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം മഹുവ മൊയ്ത്രയെ എംപി സ്ഥാനത്തുനിന്നു കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ബംഗാളിലെ കൃഷ്ണനഗറില്നിന്നാണു മഹുവ ലോക്സഭയിലെത്തിയത്. എംപി സ്ഥാനം നഷ്ടമായതോടെ ബംഗ്ലാവ് ഒഴിയേണ്ടതാണ്. വസതി ഒഴിയുന്നതിന് മഹുവയ്ക്ക് ആവശ്യത്തിനു സമയം നല്‍കിയിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് നോട്ടിസ് നല്‍കിയതെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് അറിയിച്ചു.
ദല്‍ഹിയിലെ ടെലിഗ്രാഫ് ലെയ്നില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവാണ് മഹുവയുടേത്. എംപി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട് ഒരു മാസത്തിന് ശേഷം ജനുവരി 7നാണ് മഹുവയ്ക്കുള്ള സര്‍ക്കാര്‍ വസതിയുടെ അലോട്ട്മെന്റ് റദ്ദാക്കിയത്. തുടര്‍ന്ന് ഈ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് വരെ വസതിയില്‍ താമസിക്കുന്നതിനു മഹുവ സമയം തേടിയിരുന്നു. സര്‍ക്കാര്‍ വസതി ഇപ്പോള്‍ നഷ്ടപ്പെടുന്നത് തന്റെ പ്രചാരണത്തിന് തടസ്സമാകുമെന്ന് പറഞ്ഞാണ് അവര്‍ സമയം തേടിയത്.
എന്നാല്‍ ബംഗ്ലാവില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനോട് അഭ്യര്‍ത്ഥിക്കാന്‍ ദല്‍ഹി ഹൈക്കോടതി അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും പണം നല്കി ആറ് മാസം വരെ താമസിക്കാന്‍ നിയമമുണ്ടെന്നും കോടതി അറിയിച്ചിരുന്നു.
#WATCH | Trinamool Congress Party (TMC) leader Mahua Moitra gets fresh notice to vacate her Government allotted accommodation in New Delhi.
The notice of Office of the Estate Officer and Assistant Director of Estates (Litigation), Directorate of Estates reads "The Applicant vide… pic.twitter.com/IJAU6GU0yO
— ANI (@ANI) January 17, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: