ഇസ്ലാമബാദ് : ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്ക് ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക് ഭീകര സംഘടനകള്‍ ഇറാന് സുരക്ഷാ വിഭാഗങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. അതിന്റെ ബാക്കിയായാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.
എന്നാല്‍ ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാന് മുന്നറിയിപ്പു നല്കി. ‘ടെഹ്റാനിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരായ വികാരം, ഇറാന് നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നു അവരെ അറിയിച്ചിട്ടുണ്ടെന്നും പാക് അധികൃതര്‍ വ്യക്തമാക്കി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ രണ്ട് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇറാന് ആക്രമണം നടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: