ന്യൂദല്‍ഹി: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്ക് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അയോധ്യയില്‍ നിന്ന് ബെംഗളൂരുവിലേക്കും അയോധ്യയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുമുള്ള ആദ്യ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.
ലഖ്നൗവിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊല്‍ക്കത്തയ്ക്കും അയോധ്യയ്ക്കും ഇടയിലുള്ള ആദ്യ വിമാനത്തിനുള്ള ബോര്‍ഡിംഗ് പാസ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിന്റെ വികസനം പുതിയ ഉയരങ്ങളിലെത്തുകയാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഉത്തര്‍പ്രദേശിന്റെ വികസനം പുതിയ ഉയരങ്ങളിലെത്തുകയാണ്. യുഎസിലെ ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനമാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. കഴിഞ്ഞ നവംബറില്‍ ഞങ്ങള്‍ ദീപാവലി ആഘോഷിച്ചു, പിന്നാലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഡിസംബര്‍ മൂന്നിനും നമ്മള് ആഘോഷിച്ചു. ആദ്യത്തെ രണ്ടും ആഘോഷങ്ങള്‍ രാജ്യവും, സംസ്ഥാനവുമാണ് ആഘോഷിച്ചതെങ്കില്‍, മൂന്നാം ദീപാവലി വരുന്ന 22ന് ലോകമെമ്പാടും ആഘോഷിക്കാന്‍ പോകുകയാണെന്നും സിന്ധ്യ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞു, പുതിയ വിമാനത്താവളങ്ങള്‍ക്കൊപ്പം നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും സംസ്ഥാനത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ പുതിയ വിമാനത്താവളങ്ങള്‍ മാത്രമല്ല, നാലു അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായാണ് ഉത്തര്‍പ്രദേശ് എയര്‍ കണക്റ്റിവിറ്റി രംഗത്ത് ഒരു പ്രധാന സംസ്ഥാനമായി മാറിയത്. ഡിസംബര്‍ 30ന് അയോധ്യയിലെ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: