Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എഴുത്തിന്റെ അഗ്നിഹോത്രം

തൃശ്ശിവപുരം മോഹനചന്ദ്രന്‍ by തൃശ്ശിവപുരം മോഹനചന്ദ്രന്‍
Jan 17, 2024, 02:28 am IST
in Main Article

ഒരു തികഞ്ഞ യാഥാസ്ഥിതിക അന്തര്‍ജനത്തില്‍ നിന്നും കാല്പനികതയുടെ കഥാലോകത്തേക്ക് കടന്നുവന്നതാണ് വെള്ളയ്‌ക്കാട്ട് മനയില്‍ നിന്നും കെ.ബി. ശ്രീദേവി എന്ന നമ്മുടെ സ്വന്തം ഓപ്പോള്‍. ലാളിത്യം എന്നത് അവരുടെ സ്ഥായിഭാവമായിരുന്നു. ആ ലാളിത്യം എഴുത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍, അവിടെ ഒരു സ്ത്രീയുടെ വിലാപങ്ങളും വേദനകളുമെല്ലാമെല്ലാം നിറയും. എഴുത്തിന്റെ ലോകം തീവ്രമായി ഉള്ളില്‍ നിറയുമ്പോള്‍ പരിസര ജീവിതങ്ങളെ പകര്‍ന്നു വയ്‌ക്കാന്‍ തെല്ല് ആശങ്കകള്‍ ഒരു സ്ത്രീ എന്ന നിലയില്‍ കെ.ബി. ശ്രീദേവിക്ക് ഉണ്ടായിരിക്കണം. അതുകൊണ്ടാണ് മനസ്സില്‍ സ്വരുക്കൂട്ടിയ കഥകളും കഥാപാത്രങ്ങളും എഴുത്തു താളുകളിലേക്ക് രൂപപ്പെടാന്‍ വൈകിയതെന്നു തോന്നുന്നു.

കെ.ബി.ശ്രീദേവി എന്ന മലയാളത്തിന്റെ കുലീനയായ എഴുത്തുകാരി രൂപപ്പെടുന്നത് അവരുടെ വിവാഹത്തിനു ശേഷമാണ്. അതുവരെ ഉള്ളില്‍ സ്വരുക്കൂട്ടിയ എല്ലാ അനുഭവങ്ങളും കഥകളിലേക്ക് പകര്‍ന്നു വയ്‌ക്കുകയായിരുന്നു. അങ്ങനെയാണ് മലപ്പുറം വണ്ടൂരിനടുത്ത് വാണിയമ്പലത്തെ വെള്ളയ്‌ക്കാട്ട് മനയില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് നാഗലശ്ശേരിയിലെ കൂടല്ലൂര്‍ മനയിലേയ്‌ക്ക്; മഹാപണ്ഡിതരുടെ പതിനാറ് കെട്ടിലേക്കായിരുന്നു മലയാളത്തിലെ പ്രിയകഥാകാരി കടന്നുവരുന്നത്; ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ പത്‌നിയായി.

സംസ്‌കൃത-വേദ പണ്ഡിതനായ വി.എം.സി. നാരായണന്‍ ഭട്ടതിരിപ്പാടിന്റെയും ഗൗരി അന്തര്‍ജനത്തിന്റെയും മകളായി പിറന്ന ‘മലയാള ഭാഷയുടെ ശ്രീദേവി’ പതിനാറാം വയസ്സില്‍ കയറിവന്നത് അതിപ്രശസ്തര്‍ ജീവിച്ച കൂടല്ലൂരിലേക്കാണ്. പണ്ഡിതരുടെ ഇടയില്‍ വളര്‍ന്നുവന്ന ശ്രീദേവിക്ക്, പക്ഷേ എഴുത്തിന്റെ നടുമുറ്റം അത്ര സ്വാതന്ത്ര്യമുള്ളതായിരുന്നില്ല. അന്തര്‍ജനങ്ങള്‍ അരങ്ങത്തേക്ക് വരുന്ന കാലം അന്ന് തുടങ്ങിയിരുന്നില്ലല്ലോ. എങ്കിലും എഴുത്തിന്റെ ലോകത്തേക്ക് വളരെ ശ്രദ്ധയോടെയാണ് ശ്രീദേവിയുടെ ‘യജ്ഞം’ ആരംഭിക്കുന്നത്. അങ്ങനെയാണ് 1940ല്‍ ജനിച്ച അവര്‍ 1973-74 ല്‍ പരിചിതമായ പരിസരങ്ങളെ കോര്‍ത്തിണക്കി ‘യജ്ഞം’ എന്ന നോവല്‍ എഴുതുന്നത്. അന്നുകാലത്ത് സ്ത്രീ രചനകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നോവല്‍ ആയിരുന്നു. ഒട്ടേറെ അംഗീകാരങ്ങളും അതിനു ലഭിച്ചു. (ആ കൃതി പിന്നീട്, കൊച്ചുമകള്‍ രഞ്ജന.കെ. ഹ്രസ്വ ചിത്രമാക്കുകയും ചെയ്തു.)

പ്രത്യേകിച്ച് നമ്പൂതിരി ജീവിതപരിസരങ്ങളുടെ കഥ പറയുന്നു എന്ന സവിശേഷതയും ‘യജ്ഞം’ എന്ന കൃതിക്കുണ്ടായിരുന്നു. അന്നവര്‍ക്ക് ലഭിച്ച സ്വീകാര്യതയും അഭിനന്ദനങ്ങളും തുടര്‍ന്നുള്ള എഴുത്തിന്റെ ഊര്‍ജമായിത്തീര്‍ന്നു. യൗവനകാലത്തു കൂട്ടിവെച്ച കഥാപാത്രങ്ങള്‍, കഥകള്‍, നമ്പൂതിരി ഗൃഹങ്ങളിലെ അറിയപ്പെടാത്ത ഉള്‍ത്തളങ്ങള്‍ എല്ലാം ഒരു അമ്മ എന്ന നിലയില്‍ വിരാജിച്ചുകൊണ്ട് അവരെഴുതിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അവരുടെ എഴുത്തു വാക്കുകളില്‍ എല്ലാം ഒരമ്മയുടെ നിര്‍മ്മലത നിറഞ്ഞുനിന്നു. യജ്ഞകാരി എന്ന നിലയില്‍, ‘യജ്ഞം’ എന്ന നോവലിന്റെ എഴുത്തുകാരി എന്ന നിലയില്‍ അറിയപ്പെട്ടതോടെ പിന്നീടുള്ള എഴുത്തു ജീവിതം സുഗമമായിരുന്നു. തുടങ്ങിവച്ച ‘യജ്ഞം’ ‘അഗ്‌നിഹോത്ര’ത്തിലൂടെ കടന്ന് ലക്ഷണമൊത്ത നോവലുകളിലൂടെ അവര്‍ മലയാളത്തിന്റെ അക്ഷരമുറ്റത്ത് നിറദീപമായി ജ്വലിക്കുകയായിരുന്നു..

‘യജ്ഞ’മെന്ന നോവല്‍ വായിച്ചു വളര്‍ന്ന മലയാള ലോകം പിന്നീട് അടുത്ത തലമുറകളിലേക്കും അതു പകര്‍ന്നു നല്‍കി. അങ്ങനെയാണ് ചാണക്കല്ല്, തിരിയുഴിച്ചില്‍, മുഖത്തോടു മുഖം, മൂന്നാം തലമുറ, ദശരഥം, കൃഷ്ണകഥ, ബോധിസത്വന്‍ തുടങ്ങിയ ശ്രദ്ധേയമായ നോവലുകള്‍ കെ.ബി.ശ്രീദേവിയില്‍ നിന്നും ഉണ്ടാകുന്നത്. 1974ല്‍ നിറമാല എന്ന ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതാനും അവര്‍ക്ക് സാധിച്ചു. കൂടാതെ ഒട്ടേറെ ചെറുകഥകളും ചെറുകഥാസമാഹാരങ്ങളും കെ.ബി.ശ്രീദേവി മലയാളത്തിനു സമ്മാനിച്ചു. കുട്ടി തിരുമേനി, കൃഷ്ണാനുരാഗം, ചിരഞ്ജീവി, പടുമുള, കോമണ്‍വെല്‍ത്ത് തുടങ്ങിയവയായിരുന്നു ചെറുകഥാ ലോകം.

‘ഭാഗവത പര്യടനം’ ആയിരുന്നു കെ.ബി.ശ്രീദേവിയുടെ ആധ്യാത്മിക രംഗത്തെ കൃതി. ഏറെ പണിപ്പെട്ട്, സമയമെടുത്ത് ചെയ്‌തൊരു എഴുത്തായിരുന്നു ഭാഗവത പര്യടനം. നാടകരചനാ രംഗത്തും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചതിന്റെ തെളിവാണ് കുറൂരമ്മ എന്ന നാടകം. സുമംഗലയെപ്പോലെ ബാലസാഹിത്യ രംഗത്തും കെ.ബി.ശ്രീദേവി ചില തിരനോട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ പ്രാചീന ഗുരുകുലങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന് നല്‍കിയ സംഭാവനകളെ കോര്‍ത്തിണക്കി തയ്യാറാക്കിയ ഗവേഷണ ഗ്രന്ഥവും അവരുടേതായിട്ടുണ്ട്. അങ്ങനെ സാഹിത്യ ലോകത്തേക്ക് കടന്നുവന്ന സ്ത്രീരത്‌നങ്ങളില്‍ യജ്ഞശുദ്ധിയുടെ നിറവില്‍ നിന്ന കെ.ബി.ശ്രീദേവി ഓര്‍മ്മയായി. എങ്കിലും അവര്‍ പകര്‍ന്നുവെച്ച എഴുത്തിന്റെ അഗ്‌നിഹോത്രം ഏറ്റെടുക്കാന്‍ മലയാളക്കര ഇന്നും സജ്ജമാണ്.

Tags: commemorationKB Sridevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍ റാവുജി സ്മൃതി ദിനാചരണ പരിപാടിയില്‍ പി. നാരായണന്‍ അനുസ്മരണ ഭാഷണം
നിര്‍വഹിക്കുന്നു. ഡോ.കെ.ജയപ്രസാദ് ,അഡ്വ. കെ. രാംകുമാര്‍, എം. മോഹനന്‍ സമീപം.
Kerala

ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

Kerala

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.