അയോധ്യ പ്രാണപ്രതിഷ്ഠാച്ചടങ്ങ് ജനവരി 22ന് നടക്കാനിരിക്കെ മോദി ആന്ധ്രയിലെ ഒരു ക്ഷേത്രം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ഈ ലെപാക്ഷി ക്ഷേത്രത്തിന് റാമായണവുമായി അഗാധബന്ധമുണ്ട്. അതെന്താണെന്ന് പലര്‍ക്കുമറിയില്ല. ലെപാക്ഷി ക്ഷേത്രത്തിലേക്കുള്ള മോദിയുടെ സന്ദര്‍ശനം വീണ്ടും ഈ ക്ഷേത്രത്തെ ജനങ്ങളുടെ ഇടയില്‍ പ്രാധാന്യം നേടിക്കൊടുത്തിരിക്കുകയാണ്.
പണ്ട് സീതയെ മോഷ്ടിച്ച് രാവണന് പോകുംപോള്‍ ജടായു എന്ന പക്ഷി എതിര്‍ത്തിരുന്നു. എന്നാല്‍ രാവണല്‍ ജടായുവിന്റെ രണ്ട് ചിറകുകളും അരിഞ്ഞു. ചിറകറ്റ് ജടായു വീണ സ്ഥലമാണത്രെ ആന്ധ്രയിലെ ലെപാക്ഷി. ഈ സ്ഥലത്തിന് ആ പേര് വന്നതിന് പിന്നിലും ഐതിഹ്യമുണ്ട്. ജടായുവിന്റെ ചിറകറ്റ അവസ്ഥ കണ്ട് രാമന് ലെ പാക്ഷി എന്ന് ഉച്ചരിച്ചത്രെ. ഇതിനര്‍ത്ഥം. പക്ഷീ നീ ഉയര്‍ത്തെണീക്കുക എന്നാണ്. രാമന്റെ വാക്ക് കേട്ട് ജടായു ഉള്ളിലെ അര്‍ദ്ധപ്രാണന്‍ ഉണര്‍ത്തി രാമനോട് കാര്യങ്ങള്‍ പറഞ്ഞു. സീതയെ രാവണന് തട്ടിക്കൊണ്ടുപോയെന്നും തെക്കന്‍ പ്രദേശത്തേക്കാണ് പോയിട്ടുള്ളതെന്നുമായിരുന്നു ജടായു പറഞ്ഞത്. ഈ വാര്‍ത്ത കേട്ടയുടന്‍ രാമന് ജടായുവിന് മോക്ഷം നല്കി. അങ്ങിനെയാണത്രെ ഈ പ്രദേശത്തിന് ലെപാക്ഷി എന്ന പേര് വീണത്.
ഈ സമയത്താണ് കഴിഞ്ഞ ദിവസം മോദി ലെപാക്ഷി വീരഭദ്ര ക്ഷേത്രം സന്ദര്‍ശിച്ചത്. പ്രാണപ്രതിഷ്ഠാച്ചടങ്ങിന് ആത്മീയോര്‍ജ്ജം ശേഖരിക്കുന്ന മോദി അതിനനുസൃതമായി ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും കിട്ടാവുന്ന സമയങ്ങളില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ശ്രീസത്യസായി ജില്ലയിലാണ് ഈ വീരഭദ്രക്ഷേത്രം. ക്ഷേത്രത്തില്‍ രാമനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ മോദി ഉരുവിട്ടു. രാമനെ പ്രകീര്‍ത്തിക്കുന്ന തെലുഗുഗാനങ്ങള് കേട്ടു. രാമായണവുമായി ബന്ധപ്പെട്ട ഒരു തോല്‍പ്പാവക്കൂത്തും മോദി കണ്ടു. ലെപാക്ഷിക്ക് മുന്‍പ് മഹാരാഷ്ട്രയിലെ നാസിക്കിലെ ശ്രീകാല രാമക്ഷേത്രവും മോദി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: