പ്യോങ് യാങ് : ദക്ഷിണകൊറിയ നടത്തുന്ന ചെറിയ നുഴഞ്ഞുകയറ്റം പോലും യുദ്ധപ്രഖ്യാപനമായി കാണുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ .ഉത്തരകൊറിയ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അയല്‍ രാജ്യം അടിച്ചേല്‍പ്പിച്ചാല്‍ ഒഴിവാക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ദക്ഷിണ കൊറിയയുമായുള്ള ഏകീകരണം ഇനി സാധ്യമല്ല. പ്രത്യേക ശത്രുതാപരമായ രാജ്യമായി ദക്ഷിണ കൊറിയയെ മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി വേണമെന്നും കിം ജോങ് ഉന്‍ അഭിപ്രായപ്പെട്ടതായി സര്‍ക്കാരിന്റെ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളുടെ പരമ്പരയെത്തുടര്‍ന്ന് ഇരുകൊറിയകളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. അതിനിടെ, ഉത്തരകൊറിയ പ്രകോപനം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ തന്റെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: