കൊച്ചി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോ ആയിരങ്ങള്‍ക്ക് ആവേശമായി. കെ പി സി സി ജംഗ്ഷന് മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസ് വരെ ഒന്നേകാല്‍ കിലോമീറ്റര്‍ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്.
രാത്രി 7.30 ന് ശേഷം തുടങ്ങിയ റോഡ് ഷോ 8 മണി കഴിഞ്ഞാണ് അസവാനിച്ചത്.
റോഡിനിരുവശവും വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു.മെല്ലെ നീങ്ങിയ വാഹനത്തില്‍ നിന്ന് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തപ്പോള്‍ ജനം മോദിക്ക് നേരെ പുഷ്പങ്ങള്‍ വാരിയെറിഞ്ഞു.
വാഹനത്തില്‍ നരേന്ദ്രമോദിക്കൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുമാണുണ്ടായിരുന്നത്. വാഹനത്തിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു.
നേരത്തേ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി വി മുരളീധരന്, പ്രകാശ് ജാവദേകര്‍ ,ചീഫ് സെക്രട്ടറി വേണു തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രത്യേക ഹെലികോപ്റ്ററില്‍ നാവിക സേന ആസ്ഥാനത്തെത്തിയ മോദി റോഡ് മാര്‍ഗം കെ പി സി സി ജംഗഷനിലെത്തി. തുടര്‍ന്നാണ് റോഡ് ഷോ ആരംഭിച്ചത്.
എറണാകുളം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രി രാത്രി തങ്ങുന്നത്. ബുധനാഴ്ച സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഗുരുവായൂരിലെത്തും. തൃശൂര്‍ തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം നടത്തും. കൊച്ചിയില്‍ 4000 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.ബി ജെ പി നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: