കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വഴിവിട്ട ഇടപാട് നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സതീശന് സഭയിലില്ലാതിരുന്നപ്പോഴാണ് മാത്യു കുഴല്നാടന് എഴുന്നേറ്റ് നിന്ന് രണ്ട് വാക്ക് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി ആരോപണം ഉയർന്നപ്പോൾ തന്നെ നിയമസഭാ സമ്മേളനം പിരിയാനുള്ള അവസരം മുഖ്യമന്ത്രിക്ക് കൊടുത്തത് സതീശനാണ്. എൽഡിഎഫും യുഡിഎഫും ചേർത്ത് നടത്തിയ അഴിമതിയാണിത്. കേന്ദ്രത്തിൽ കോൺഗ്രസായിരുന്നെങ്കിൽ എല്ലാം തേച്ച് മാച്ച് കളഞ്ഞേനെ. എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് എല്ലാ കാര്യങ്ങളും സത്യമായിരിക്കും. അതുകൊണ്ടാണ് ഇപ്പോൾ കേന്ദ്ര സർക്കാർ അന്വേഷിക്കുന്നത്.
ഈ വിഷയത്തില്‍ ആത്മാര്‍ത്ഥയില്ല. 200 കോടിയോളം കിട്ടിയിരിക്കുന്നത് പിണറായി വിജയനും വീണയ്ക്കും മാത്രമല്ല. യുഡിഎഫ് നേതാക്കള്‍ക്കും പണം കിട്ടി. വി ഡി സതീശന് പണം കിട്ടിയോ എന്ന് അന്വേഷണത്തിന് ശേഷം അറിയാമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ഈ അന്വേഷണം ശരിയായ ദിശയില്‍ തന്നെ പോകും. മുഖ്യമന്ത്രിയും വീണയും യുഡിഎഫ് നേതാക്കളും നിയമത്തിന്റെ വലയില്‍ വരുമെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. പണം വാങ്ങിയ എല്ലാവരും മറുപടി പറയേണ്ടി വരും. മാസപ്പടി വാങ്ങിയ സ്ഥാപനത്തിനും കൊടുത്ത സ്ഥാപനത്തിനും ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല. പിണ റായി വിജയനും മകൾക്കും പണം കൊടുത്തത് ബിസിനസ് നടത്താൻ വേണ്ടിയാണെന്നാണ് കെ എം ആർ എൽ പറയുന്നത്. രണ്ട് കൂട്ടരുടെയും വിശദീകരണം തൃപ്തികരമല്ലാത്തതു കൊണ്ടാണ് അന്വേഷണം നടക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: