തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജനുവരി 17-ന് നിരവധി സ്ഥാപനങ്ങൾക്ക് അവധി. ഗുരുവായൂർ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി,ചൂണ്ടൽ, നാട്ടിക, വലപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധികളിൽ വരുന്ന പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: