മെല്‍ബണ്‍: ടെന്നിസ് കോര്‍ട്ടില്‍ ഒരു വര്‍ഷം തികച്ച് കാണല്ലെന്ന് സൂചിപ്പിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നിസ് താരം ആന്‍ഡി മറേ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് താരം വിരമിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിയത്. സിഡില്ലാ താരമായി ഇറങ്ങിയ മറേ അര്‍ജന്റീനയുടെ ടോമസ് മാര്ട്ടിന് എച്ചാവെറിക്ക് മുന്നിലാണ് ഇന്നലെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടങ്ങിയത്. സ്കോര്‍: 6-4, 6-2, 6-2
മാധ്യമങ്ങളോട് സംസാരിച്ച ആന്‍ഡി മറേ ഒരു കാര്യമേ വ്യക്തമായി പറഞ്ഞുള്ളൂ. ഈ വേദിയില്‍ ഇനി അടുത്ത തവണ ഉണ്ടാവില്ല. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണിന് മുമ്പായി വിരമിക്കും എന്നാണ് അതിലെ പരോക്ഷ സൂചന. 36കാരനായ ബ്രിട്ടീഷ് താരം ആറ് വര്‍ഷത്തിലേറെയായി പരിക്കിന്റെ പിടിയിലാണ്. നിരന്തരം പരിക്ക് വില്ലനാകുന്നത് താരത്തിന്റെ കരിയറിനെ വല്ലാതെ ബാധിച്ചിരുന്നു.
പുരുഷ ടെന്നിസിലെ എക്കാലത്തെയും വമ്പന്ത്രയം റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നോവാക് ദ്യോക്കോവിച്ച് എന്നിവര്‍ നിറഞ്ഞാടിയ കാലത്ത് 41 ആഴ്ച്ച ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ടെന്നിസ് താരമാണ് മറേ. അഞ്ച് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുണ്ട്. ഇതുള്‍പ്പെടെ കരിയറില്‍ ഒമ്പത് ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളാണ് താരത്തിന്റേതായുള്ളത്. ഏറ്റവും ഒടുവില്‍ നേടിയത് 2016ലെ വിംബിള്‍ഡന്‍ ടൈറ്റിലാണ്. അക്കൊല്ലം യുഎസ് ഓപ്പണ്‍ ഒഴികെ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടവും മറേ ആണ് സ്വന്തമാക്കിയത്. കൂടാതെ 2016ലെ ടൂര്‍ ഫൈനല്‍സിലും ചാമ്പ്യനനായി. അതേ വര്‍ഷം നടന്ന റിയോ ഡി ജനീറോ ഒളിംപിക്സ് സിംഗിള്‍സില്‍ രണ്ടാം തവണയും സ്വര്‍ണവും സ്വന്തമാക്കി(2012 ലണ്ടന്‍ ഒളിംപിക്സില്‍ ആദ്യ സ്വര്‍ണം). പിന്നീടാണ് താരത്തിന് പരിക്ക് നിരന്തരം പ്രശ്നമായി തുടങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വര്‍ഷം മുമ്പാണ് വീണ്ടും കരിയറില്‍ തിരികെയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: