തിരുവനന്തപുരം: ഒരു തുള്ളി ഡീസല്‍ പോലും പാഴാക്കരുതെന്നുളള കോര്‍പ്പറേഷന്റെ ആവര്‍ത്തിച്ചുളള നിര്‍ദേശം പാലിക്കാത്ത ജീവനക്കാരനെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. ബസ് സ്റ്റാര്‍ട്ട് ചെയ്തിടുകയും ഇതിനെക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരമായി പെരുമാറിയ പാറശ്ശാല ഡിപ്പോയിലെ ബദലി ഡ്രൈവര്‍ പി. ബൈജുവിനെയാണ് പിരിച്ചു വിട്ടത്.
ബസിലെ കണ്ടക്ടര്‍ സ്ഥിരം ജീവനക്കാരായ രജിത്ത് രവിയെയും സസ്പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സിഎംഡി എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന ബസാണ് സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്നത്. സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് ഡ്രൈവറുടെ മറുപടി.
തകരാറ് യഥാസമയം പരിഹരിക്കാതിരുന്നതിന് പാറശ്ശാല ഡിപ്പോയിലെ ഗാരേജ് ചാര്ജ്മാന് കെ.സന്തോഷ് കുമാറിനെയും സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: