കൊച്ചി: കരുവന്നൂര് സഹകരണ ബാങ്കിലെ 25 രഹസ്യ അക്കൗണ്ടുകളിലൂടെ നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് സിപിഎം നടത്തിയെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ഈ പണമുപയോഗിച്ച് വന്തോതില് സ്വത്തുക്കളും വാങ്ങിക്കൂട്ടി. ഹൈക്കോടതിയിലാണ് ഇ ഡി ഇക്കാര്യം വെളിപ്പെടുത്തിയത്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന മന്ത്രി പി രാജീവ് ഉള്പ്പെടെ വ്യാജ വായ്പകള് നല്കാന് സമ്മര്ദ്ദം ചെലുത്തിയതായി മൊഴിയുണ്ട്. എസി മൊയ്തീന് , പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയ നേതാക്കളും സമ്മര്ദ്ദം ചെലുത്തി.
കരുവന്നൂര് ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹര്ജിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
ബാങ്കിന്റെ ഇടപാടുകള് നിയമവിരുദ്ധമാണ്. കളളപ്പണ ഇടപാടും വ്യാജ വായ്പകളും സ്വര്ണപ്പണയവും ഭൂമി ഈട് വായ്പയുമുള്പ്പെടെ കൃത്യമമമുണ്ട്. സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂര്ണമേല്നോട്ടത്തിലാണ് കൃത്രിമങ്ങള് നടന്നത്. വിവിധ ഏരിയ , ലോക്കല് കമ്മിറ്റികളുടെ പേരില് രഹസ്യ അക്കൗണ്ടുകള് തുറന്നാണ് കോടികളുടെ കളളപ്പണ ഇടപാട് നടത്തിയത്. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകള് വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും സമ്പാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റ് ഏജന്സികളുടെയും പിടിവീഴാതിരിക്കാന് ചില അക്കൗണ്ടുകള് പിന്നീട് ക്ലോസ് ചെയ്തു.
കേസില് മാപ്പുസാക്ഷിയായി മാറിയ സുനില്കുമാറാണ് വ്യാജ വായ്പകള് അനുവദിക്കാന് ഇടപെട്ട നേതാക്കളുടെ പേരുകള് വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: