മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. പ്രഗത്ഭ സംഗീതം സംവിധായകന് എംജി രാധാകൃഷ്ണനാണ് ശ്രീകുമാറിന്റെ സഹോദരന്. മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി വന്നപ്പോള്‍ എംജി തന്റെ സഹോദരനെക്കുറിച്ച് മനസ് തുറന്നിരുന്നു. താനും സഹോദരനും പിണങ്ങിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തിന് എത്താത്തിനെക്കുറിച്ചൊക്കെ എംജി സംസാരിച്ചിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.
എന്റെ ചേട്ടന് എനിക്ക് പിതൃതുല്യനാണ്. അസുഖം വരുമ്പോള്‍ എന്നെയെടുത്ത് ആശുപത്രിയില്‍ കൊണ്ടു പോയിരുന്നത് ചേട്ടനാണ്. ചേട്ടന്റെ പുറകിലിരുന്ന് പാടിയതിന്റെ കഴിവു കൊണ്ടാണ് ഞാന്‍ ഇന്ന് പല സ്റ്റേജിലും പാടുന്നത്. ജ്ഞാനം അച്ഛനും അമ്മയും തന്നതാണ്. പക്ഷെ സ്റ്റേജ് പെര്‍ഫോമന്‍സ് മുഴുവനും ചേട്ടനില്‍ നിന്നുമാണ്. പക്ഷെ ഒരുപാട് പേര് പലതും പറയുന്നുണ്ട്, ഞാന്‍ വന്നില്ല എന്നൊക്കെ. പക്ഷെ അങ്ങനെയൊന്നുമല്ലെന്നാണ് എംജി പറയുന്നത്. പിന്നാലെ സഹദോരന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് എത്താതിരുന്നതിനെക്കുറിച്ചും എംജി സംസാരിക്കുന്നുണ്ട്.
ഞാന്‍ അമേരിക്കയിലായിരുന്നു. എന്റെ ചേട്ടന്റെ കൂടെ പഠിച്ച് കളിച്ച് വളര്‍ന്ന ഗാനഗാന്ധര്‍വ്വന്‍ യേശുദാസ്, ലക്ഷ്മി ഗോപാലസ്വാമി, ഞാന്‍, എന്റെ ഭാര്യ എന്നിവരായിരുന്നു അവിടെയുണ്ടായിരുന്നത്. പരിപാടി കഴിഞ്ഞാണ് ചേട്ടന് മരിച്ചെന്ന ഫോണ്‍ വരുന്നത്. ലാസ് വേഗാസില്‍ നിന്നും കേരളത്തില്‍ എത്താന്‍ മിനിമം മൂന്ന് ദിവസം എടുക്കും. അത് വരെ ബോഡി വെക്കുന്നത് ശരിയായ തീരുമാനം ആണോ എന്നറിയില്ല. അത് വീട്ടുകാര്‍ എടുത്ത തീരുമാനമാണ്. പിറ്റേദിവസം തന്നെ സംസ്കരിച്ചുവെന്നാണ് എംജി പറയുന്നത്.
ചേട്ടനും അനിയനും ആകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ വഴക്കുകളൊക്കെ കാണും. അല്ലാതെ സ്ഥായിയായിട്ടുള്ള വഴക്കുകളൊന്നും ഞാനും ചേട്ടനുമായിട്ടുണ്ടായിരുന്നില്ല. ചേട്ടനുമായി എന്റെ കുടുംബത്തിലുള്ള ആര്‍ക്കും ദേഷ്യമില്ല. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. ഒരു അടുക്കളയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളെല്ലാവരും താമസിച്ചിരുന്നത് അവിടെയായിരുന്നു. എന്നാല്‍ ഓരോരുത്തരായി വിവാഹം കഴിച്ചതോടെ ആ വീട് മൂന്നായി വിഭജിച്ചു. മൂന്ന് അടുക്കളുമായി. അങ്ങനെ വിട്ടു വിട്ടു പോയി. കേരളത്തിലെ എല്ലാ കുടുംബത്തിലും അങ്ങനെയാകുമെന്നും എംജി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: