കോണ്‍ഗ്രസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഹിന്ദുവിരുദ്ധ സമീപനവും മുസ്ലിം പ്രീണനവുമാണ് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകരാന്‍ ഇടയാക്കിയത്. നീതി ഹിന്ദുക്കളുടെ പക്ഷത്തായതിനാല്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് വേണ്ടുവോളം സമയമുണ്ടായിരുന്നു. ഇതില്‍ ഹിന്ദുക്കള്‍ നിരാശരായിരുന്നു. പിന്നീടത് അമര്‍ഷമായി മാറിയതിന്റെ അനന്തരഫലമാണ് 1992 ഡിസംബര്‍ ആറിന് രാമജന്മഭൂമിയില്‍ കണ്ടത്. ഇതിനുശേഷം തര്‍ക്കഭൂമി ഉള്‍പ്പെടുന്ന പ്രദേശം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏറ്റെടുത്തത് ഹിന്ദുക്കളോട് തുടര്‍ന്നും അനീതി ചെയ്യാനാണ്. തര്‍ക്കമന്ദിരം അവിടെ തന്നെ പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആവശ്യപ്പെടുകയും, നരസിംഹറാവുവിന്റെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
ഭൂമി ഏറ്റെടുത്തതിനെതിരെ ബാബറി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയെന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാമജന്മഭൂമിയില്‍ മസ്ജിദും ക്ഷേത്രവും നിര്‍മിക്കാനായിരുന്നു പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഉദ്ദേശ്യം. ഇതിനായി രണ്ട് ട്രസ്റ്റുകള്‍ രൂപീകരിക്കാനും ആലോചിച്ചു. ഇത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. രാമജന്മഭൂമിയില്‍ മസ്ജിദ് നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം പാലിക്കാനാവില്ലെന്ന് അധികം വൈകാതെ നരസിംഹറാവുവിന് മനസ്സിലായി. ഇതോടെ കൗശലക്കാരനായ റാവു പ്രശ്നം സുപീംകോടതിയിലെത്തിച്ചു. മസ്ജിദ് നിര്‍മിക്കുന്നതിന് മുന്‍പ് ക്ഷേത്രമുണ്ടായിരുന്നുവോ എന്നു കണ്ടെത്താന്‍ കോടതിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: