ശബരിമല: മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി അഗ്നിരക്ഷസേനയുടെ 35 സ്ട്രക്ചര്‍ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു.
മകരവിളക്കിന് മുന്നോടിയായി സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയാണ് സ്ട്രക്ചര്‍ ടീമിന്റെ ദൗത്യം.
വിവിധ പോയിന്റുകളില്‍ 24 മണിക്കൂറും ഇവര്‍ സജ്ജരായിരിക്കും. സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരെയും ആപ്ത മിത്ര വൊളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തിയാണ് സ്ട്രക്ചര്‍ ടീമിന്റെ പ്രവര്‍ത്തനം. മരക്കൂട്ടം മുതല്‍ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഫയര്‍ഫോഴ്സിന് ഉള്ളത്. കൂടുതല്‍ മുന്‍കരുതലിന്റെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും ഇതിനോടകം പരിശോധന പൂര്‍ത്തിയാക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ തീപിടിത്തം ഉണ്ടായാല്‍ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയര്‍ ഹൈഡ്രന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ഫയര്‍ എക്സ്റ്റിങ്ങ്യൂഷറുകളും സജ്ജമാണ്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയര്‍ഫോഴ്സിന്റെ സേവനമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: