ഗാന്ധിനഗര്‍: ഗുജറാത്തിലെ വ്യവസായികളോട് രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് കശ്മീരില്‍ നിക്ഷേപം നടത്താന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
ഗുജറാത്തിലെ വ്യവസായികള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കശ്മീരില്‍ നിക്ഷേപം നടത്തണം. അതിലൂടെ, കശ്മീരിനെ മുഖ്യധാരയിലെത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ കരുത്തുപകരണമെന്നും അദ്ദേഹം പറഞ്ഞു.
വൈബ്രന്റ് ഗുജറാത്ത് മോഡല്‍ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുകയാണെന്ന് അമിത് ഷാ പറഞ്ഞു. ആഗോളതലത്തില്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സ്ഥലമായി ഭാരതം മാറിയിരിക്കുന്നു. വിക സിത ഭാരതത്തിന്റെ കവാടമാണ് ഗുജറാത്ത്. വിശ്വാസത്തിന് കോട്ടം തട്ടാതെ സൂക്ഷിക്കേണ്ടത് കടമയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരില്‍ നിക്ഷേപം നടത്തുന്നതിനായി ഏഴ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചതായി ഉജമ്മുകശ്മീര് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി ഉപയോഗപ്പെടുത്തി കശ്മീരിന്റെ വളര്‍ച്ചാ യാത്രയില്‍ പങ്കാളികളാകാന്‍ മനോജ് സിന്‍ഹ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: