അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് സമ്മാനമായി അയോദ്ധ്യ പുണ്യഭൂമിയിലെ മണ്ണും സരയൂ നദിയിലെ തീര്‍ത്ഥ ജലവും. ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാമക്ഷേത്രത്തിന്റെ 15 മീറ്റര്‍ നീളമുള്ള ചിത്രവും സമ്മാനിക്കും.
11,000 ത്തിലധികം വരുന്ന അതിഥികള്‍ക്കും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവര്‍ക്കും വിശിഷ്ട സമ്മാനങ്ങള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് ശ്രീരാമ ക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് അംഗം പറഞ്ഞു. രാമജന്മഭൂമിയിലെ മണ്ണിന് പുറമെ, 100 ഗ്രാം സ്പെഷല്‍ മോട്ടിച്ചൂര്‍ ലഡ്ഡു പ്രസാദമായി നല്‍കും. ക്ഷണിതാക്കള്‍ക്ക് നല്കുന്ന രണ്ട് സമ്മാനപ്പെട്ടികളില്‍ ഒന്നില്‍ മോട്ടിച്ചൂര്‍ ലഡ്ഡു പ്രസാദവും തുളസി ഇലയും മറ്റൊന്നില്‍ രാമജന്മഭൂമിയിലെ മണ്ണും സരയൂ നദിയിലെ ജലവും മതഗ്രന്ഥങ്ങളുമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: