ന്യൂദല്‍ഹി:: അയോധ്യാപ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ എതിര്‍പ്പില്ലെന്ന് പുരി ശങ്കാരാചാര്യര്‍ വ്യക്തമാക്കിയ വീഡിയോ കഴിഞ്ഞ ദിവസമാണ് പിടിഐ എന്ന 100 ശതമാനം വിശ്വാസ്യതയുള്ള വാര്‍ത്താഏജന്‍സി പുറത്തുവിട്ടത്. പക്ഷെ ഇപ്പോഴും സമൂഹമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ വാര്‍ത്തഏജന്‍സികളിലും ഇപ്പോഴും പുരി ശങ്കരാചാര്യര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്ന വാര്‍ത്ത പ്രചരിക്കുകയാണ്. പ്രചരിപ്പിക്കുകയാണ് എന്ന് പറയുന്നതാണ് ശരി. ചില മോദി വിരുദ്ധ സ്വഭാവക്കാരായ ചില മാധ്യമപ്രവര്‍ത്തകരാണ് ആസൂത്രിതമായി ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
ശനിയാഴ്ച ഏഷ്യാനെറ്റും പുരി ശങ്കരാചാര്യ എതിര്‍പ്പ് പ്രകടിപ്പിച്ചതായി വാര്‍ത്ത നല്‍കിയിട്ടുണ്ട്. എന്താണ് ഇതിന്റെ ആധാരം എന്ന് വ്യക്തമല്ല.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനെച്ചൊല്ലി നാല് ശങ്കാരാചാര്യമഠങ്ങളിലെ ശങ്കരാചാര്യന്മാര്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് പുരി ശങ്കരാചാര്യരായ നിശ്ചലാനന്ദ സരസ്വതി പിടിഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്. “അയോധ്യാക്ഷേത്രത്തിലെ പ്രാണപ്രതിഷ്ടാച്ചടങ്ങുകളോട് ശങ്കരാചാര്യന്മാര്‍ക്ക് എതിര്‍പ്പുണ്ടെന്ന് ആരു പറഞ്ഞു” എന്ന് വ്യക്തമായി വീഡിയോയില്‍ പുരി ശങ്കരാചാര്യരായ നിശ്ചലാനന്ദ സരസ്വതി ചോദിക്കുന്നുണ്ട്.
ദൈനിക് ജാഗരണ്‍ എന്ന മോദി വിരുദ്ധ പത്രം അവരുടെ വെബ്സൈറ്റിലൂടെ ശൃംഗേരി മഠാധിപതി പ്രാണപ്രതിഷ്ഠയില്‍ അതൃപ്തി പ്രകടിപ്പിച്ചതായി വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ വെബ്‌സൈറ്റിലൂടെ ശൃംഗേരി മഠാധിപതിയുടെ ചിത്രം സഹിതം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതായി ശൃംഗേരി മഠാധിപതി തന്നെ വ്യക്തമാക്കിയിരുന്നു.. പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ ശങ്കാരാചാര്യര്‍ അസംതൃപ്തി പ്രകടിപ്പിച്ചെന്ന വാര്‍ത്ത വ്യാജമാണെന്നും അത്തരത്തിലുള്ള പ്രസ്താവനകള്‍ മഠം പുറപ്പെടുവിച്ചിട്ടില്ലെന്നും ശൃംഗേരി മഠം വ്യക്തമാക്കിയിട്ടുണ്ട്.. ഹിന്ദുമതത്തിനെതിരായ വ്യാജ പ്രചാരണങ്ങളാണ് ഇവയെന്നും മഠം വിശദീകരിച്ചുകഴിഞ്ഞു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കെതിരേ പ്രസ്താവനകളൊന്നുമിറക്കിയിട്ടില്ലെന്ന് ദ്വാരക മഠവും പത്രക്കുറിപ്പില്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും ദ്വാരക ശാരദാപീഠം മഠാധിപതി സ്വാമി സദാനന്ദ സരസ്വതി അറിയിച്ചു. രാമജന്മഭൂമിയുടെ വീണ്ടെടുപ്പിനായി രാമക്ഷേത്ര പുനരുദ്ധാരണ സമിതിക്കൊപ്പം യോജിച്ചു പ്രവര്‍ത്തിച്ചയാളാണ് മഠാധിപതിയെന്നും അഞ്ഞൂറു വര്‍ഷത്തെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമുണ്ടാകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠാ ഉദ്ഘാടനം ചെയ്യുന്നതിനോട് തങ്ങള്‍ എതിരാണെന്ന് പ്രചരിപ്പിക്കേണ്ടതില്ലെന്ന് ജ്യോതിര്‍മഠിലെ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി പ്രതികരിച്ചു.
നാല് ശങ്കരാചാര്യര്‍മാരും അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനെ സ്വാഗതം ചെയ്തു:വിഎച്ച്പി
നാല് ശങ്കരാചാര്യര്‍മാരും അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് വിശ്വ ഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്‍റ് അലോക് കുമാര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ആരും ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നും പിന്നീട് ഒരു ദിവസം ഇവിടം സന്ദര്‍ശിക്കുമെന്നും അലോക് കുമാര്‍ വ്യക്തമാക്കി.
2024 ജനവരി 22ന് പ്രധാനമന്ത്രി മോദിയാണ് മുഖ്യാതിഥിയായി പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുക. ഈ ചടങ്ങ് രാഷ്‌ട്രീയ കാരണം പറഞ്ഞ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് ശങ്കരാചാര്യമഠങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നത്. എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ജനവരി 22ന് 12.20നാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്. ക്ഷണിക്കപ്പെട്ട 7000 പേര്‍ പങ്കെടുക്കും. ഭാരതത്തിലെ വിവിധ മഠങ്ങളിലെയും ആശ്രമങ്ങളിലെയും സന്യാസിമാരും പങ്കെടുക്കും. വിശിഷ്ടാതിഥികളായി ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ബിസിനസ് നേതാക്കളായ അദാനി, അംബാനി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക