തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന് ആരോപിച്ചതിനാണ് എം വി ഗോവിന്ദനെതിരെ വക്കിൽ നോട്ടീസ് അയച്ചത്. “അതല്ലെങ്കില്‍ തനിക്കെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം പിൻവലിക്കണം”- രാഹുൽ മാങ്കൂട്ടത്തിൽ വക്കീല്‍ നോട്ടീസിൽ ആവശ്യപ്പെടുന്നു. .
അഭിഭാഷകൻ മുഖേനയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം വി ഗോവിന്ദന് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനടപടി സ്വീകരിക്കുമെന്നും പറയുന്നു.
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുൽ ഇപ്പോൾ ജയിലിലാണ്.
അതേസമയം, മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം വി ഗോവിന്ദനെ വെല്ലുവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: